1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2012

ബ്രിട്ടനില്‍ സമീപകാലത്തായി ഗാങ്ങുകളും അവര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്, കഴിഞ്ഞ സമ്മര്‍ കലാപത്തില്‍ ഗാങ്ങുകള്‍ നടത്തിയ അഴിഞ്ഞാട്ടവും ഇതിനെ തെളിവാണ്. യുവാക്കാളാണ് പ്രധാനമായും ഇത്തരം ഗുണ്ടാ സംഘങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതിനിടെ ബലാത്സംഗം ചെയ്യപ്പെടുന്നത് ഒരു സംഭവമേ അല്ലെന്നാണ് പെഖൈമിലെ ഒരു ഗാങ്ങില്‍ അംഗമായിരുന്ന ഇഷ നെംബാര്‍ട് പറയുന്നത്. ഇതെല്ലാം ഗ്യാങ്ങില്‍ ചേരുന്നതിന്റെ ഭാഗമായാണ് എല്ലാവരും കണക്കാക്കുന്നത്. എണ്പതു പേര്‍ അടങ്ങിയ പെഖാമിലെ അധോലോകനായിക ആയിരുന്നു ഇഷ.

പുരുഷന്മാരുടെ അധോലോക സംഘവുമായി ചേരുമ്പോള്‍ ലൈംഗിക പീഡനങ്ങള്‍ ലഭിക്കുന്നത് സാധാരണമാണ് എന്ന് ഇവര്‍ വ്യക്തമാക്കി. ഇത് തെറ്റാണ് എന്നറിഞ്ഞാലും സംഘത്തില്‍ ഒരംഗമാകാനായി എല്ലാവരും ഇതിനു നിന്ന് കൊടുക്കും. ധാരാളം പെണ്‍കുട്ടികള്‍ ഈ രീതിയില്‍ ഇപ്പോഴും ശരീരം വിറ്റ്‌ ജീവിക്കുന്നുണ്ട്. പക്ഷെ സംഘം വളരെ ക്രൂരമായ രീതിയിലാണ് ഇവരോട് പെരുമാറുക. പദവിക്ക് വേണ്ടി മാത്രം സ്ത്രീക്ക് ചിലപ്പോള്‍ സംഘത്തിലെ മുഴുവന്‍ ആളുകളോടൊപ്പം കിടക്കേണ്ടി വരും. ആക്രമിക്കപെട്ടാല്‍ തന്നെയും പെണ്‍കുട്ടികള്‍ സംഘത്തിലെ പുരുഷന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കാറില്ല. പതിനാറു വയസാകുന്നതിനു മുന്‍പാണ് ലൈംഗികമായി താന്‍ ഉപയോഗിക്കപെട്ടത്‌ എന്നും ഇവര്‍ തുറന്നടിച്ചു.

ഏഴില്‍ ഒന്ന് എന്ന നിരക്കില്‍ ബ്രിട്ടനില്‍ നടക്കുന്ന ബാലാത്സംഗങ്ങളില്‍ ഇത്തരം മാഫിയക്ക് പങ്കുള്ളതായിട്ടു കണക്കുകള്‍ ഉണ്ട്. ലണ്ടനില്‍ മാത്രം ഇരുനൂറ്റിഅമ്പതു ഗ്യാങ്ങുകള്‍ ഉണ്ട്. മൂന്നില്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിതരാകുന്നവരാണ്. ചിലയിടത്ത് ശിക്ഷയായി പോലും ബലാത്സംഗം നടത്താറുണ്ട്. ഇരുപതുകാരിയായ ഈ മുന്‍ അധോലോകനായിക പറയുന്നത് തന്റെ ചെറുപ്പകാലത്തെ വിവരമില്ലായ്മയാണ് ഇതിനെല്ലാം വഴിവച്ചത്.

പെണ്‍കുട്ടികള്‍ക്ക് ബാലാത്സംഗത്തെക്കുറിച്ച് മുന്‍പേ വിവരങ്ങള്‍ നല്‍കുന്നതാണ് ഇത് തടയുന്നതിനുള്ള ഏക മാര്‍ഗമെന്ന് ഇവര്‍ അറിയിച്ചു. ഇതേ രീതിയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഇതിനായി ഒരു മില്ല്യന്‍ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഏകദേശം നൂറ്റി എണ്‍പതോളം പെണ്‍കുട്ടികള്‍ ഈ പ്രശ്നങ്ങളാല്‍ വലയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ബ്രിട്ടനില്‍ താമസിക്കുന്ന മലയാളികള്‍ തങ്ങളുടെ കൌമാരക്കാരായ മക്കള്‍ ഇത്തരം ഗാങ്ങുകളുടെ പിടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.