1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2012

ടി.പി. ചന്ദ്രശേഖരന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഭാര്യ രമയെ രംഗത്തിറക്കാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. രമയെ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചതായി ആര്‍എംപി നേതാവ് വേണു വ്യക്തമാക്കി.രാഷ്ട്രീയ പാരമ്പര്യമുള്ള രമ, എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇവര്‍ ഇപ്പോള്‍ വടകര റൂറല്‍ ബാങ്ക് ജീവനക്കാരിയാണ്. ഭര്‍ത്താവിന്റെ മരണത്തിലും കരുത്തുചോരാതെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് രമ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ റവല്യൂണറി പാര്‍്ട്ടി നേതൃത്വത്തിലേക്ക് കടന്നുവരുന്നത്.

ചന്ദ്രശേഖരന്റെ മരണത്തെ കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെന്ന രീതിയില്‍ വിശേഷിപ്പിച്ച രമ, സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഭര്‍ത്താവിന്റെ മരണത്തില്‍ സിപിഎമ്മിന്റെ ഗൂഡാലോചനയുണെ്ടന്ന് രമയും ഉറച്ചു വിശ്വസിക്കുന്നുണ്ട്. കൊലയാളികളെ മാത്രമല്ല, ഇതിന്റെ ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്ന് രമ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ആര്‍എംപിയുടെ നേതൃത്വത്തിലും സമൂലമായ അഴിച്ചുപണി ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇതിനുശേഷമാകും രമയുടെ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ സംബന്ധിച്ചും മറ്റും തീരുമാനമെടുക്കുക. വരുന്ന പന്ത്രണ്ടിന് ബംഗാളില്‍ നിന്ന് ജ്ഞാനപീഠം ജേതാവ് മഹേശ്വതാ ദേവി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. ഒഞ്ചിയത്തു നടക്കുന്ന റവലൂഷണറി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായാണ് അവര്‍ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.