1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012

ആഗോളതലത്തില്‍ എണ്ണവില കുറയുന്നതിന് അനുസരിച്ച് പെട്രോളിന്റെ വില കുറച്ചില്ലെങ്കില്‍ എണ്ണകമ്പനികള്‍ ഗവണ്‍മെന്റ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജെസ്റ്റിന്‍ ഗ്രീനിങ്ങ് ആണ് എണ്ണകമ്പനികളുടെ കൊളളത്തരത്തിന് എതിരേ ശക്തമായി രംഗത്തെത്തിയത്. ആഗോളതലത്തില്‍ എണ്ണ വിലയുടെ വ്യത്യാസമനുസരിച്ചാണ് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. എന്നാല്‍ ആഗോളതലത്തില്‍ വില കൂടുമ്പോള്‍ പെട്രോളിന് വില കൂട്ടാനുളള ഉത്സാഹം കുറയ്ക്കാന്‍ ഉണ്ടാകുന്നില്ലന്ന് ഗ്രീനിങ്ങ് ചൂണ്ടിക്കാട്ടി.
സണ്‍ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എണ്ണക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗ്രീനിങ്ങ് മുന്നറിയിപ്പ് നല്‍കുന്നത്.

ചെറുകിട ഡീലര്‍മാര്‍ക്കായി ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കാന്‍ ഗ്രീനിങ്ങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് കഴിഞ്ഞു. ആഗോളതല്ത്തില്‍ എണ്ണവില കുറഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പൊതുജനങ്ങള്‍ക്കും വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുന്നതരത്തിലാകണം വില നിശ്ചയിക്കേണ്ടത്.
ട്രാന്‍സ്‌പോര്ട്ട് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ഒരു ഓയില്‍ പ്രൈസ് രജിസ്റ്റര്‍ നടപ്പിലാക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി കുറഞ്ഞവില എവിടെയുണ്ടെന്ന്് മനസ്സിലാക്കാന്‍ സാധിക്കും. ആരൊക്കെയാണ് അമിതവില ഈടാക്കുന്നതെന്നും ഇതുവഴി മനസ്സിലാക്കാം.

ആഗോളതലത്തില്‍ ക്രൂഡോയിലിന്റെ വില ഉയരുന്നത് അനുസരിച്ച് വില കൂട്ടുന്ന കമ്പനികള്‍ വില കുറയുമ്പോള്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാന്‍ മാസങ്ങളെടുക്കുന്നു. അപ്പോഴേക്കും വീണ്ടും ആഗോളതലത്തില്‍ വില കൂടിയിട്ടുണ്ടാകും. അതിനാല്‍ ആഗോളതലത്തില്‍ വില കുറഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ എണ്ണയുടെ വില പുതുക്കി നിശ്ചയിക്കാത്ത കമ്പനികള്‍ക്കെതിരെ ഗവണ്‍മെന്റ് നടപടി സ്വീകരിക്കും. അതിന് മുന്‍പ് അവര്‍ക്ക് ഒരു അവസാന അവസരം കൂടി നല്‍കുകയാണ് – ഗ്രീനിങ്ങ് പറഞ്ഞു.

ഏപ്രിലില്‍ ആഗോള എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് ലിറ്ററിന് പത്ത് പെന്നി ലാഭത്തിലാണ് എണ്ണകമ്പനികള്‍ സ്റ്റോക്ക് വാങ്ങിയത്. എന്നാല്‍ ഏഴ്‌പെന്നിയുടെ കുറവാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ബാക്കി കമ്പനികള്‍ പോക്കറ്റിലാക്കുന്നു. പെട്രോളിന്റെ ഓരോ ദിവസത്തേയും വില ഗവണ്‍മെന്റില്‍ രജിസ്്റ്റര്‍ ചെയ്യണമെന്ന് ജര്‍മ്മിനി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. വര്‍ഷങ്ങളായി ഡെന്‍മാര്‍ക്കും ആസ്ട്രിയയും ഇതേ നടപടിയാണ് സ്വീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.