1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2011


മറ്റു രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും ബ്രിട്ടനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് തങ്ങളുടെ ജന്മദേശമായ യുകെയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നാണ്‌ തുറന്നു പറയുന്നത്. ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധിയും അടുത്തിടെ നടന്ന കലാപവും എല്ലാം തന്നെ ബ്രിട്ടീഷ് പ്രവാസികളെ ബ്രിട്ടനിലേക്ക് മടങ്ങി വരുന്നതില്‍ നിന്നും വിലക്കുകയാണ്.

പ്രവാസികള്‍ക്ക് എന്നും ഗൃഹാതുരത്വം മനസിലെ വലിയ വിങ്ങലാണല്ലോ, നമ്മള്‍ ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ ജീവിക്കുന്നതുപോലെ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ പുറം ദേശങ്ങളില്‍ ഈ വിങ്ങലുമായി ജീവിക്കുന്നു. വിദേശത്ത് ജീവിക്കുന്ന 55 ലക്ഷം ബ്രീട്ടീഷുകാരില്‍ 69 ശതമാനം പേരും തങ്ങള്‍ സ്ഥിരമായി രാജ്യം വിട്ടവരാണെന്ന് വ്യക്തംമാക്കുക വരെ ചെയ്തിരിക്കുകയാണ്. ബ്രിട്ടനിലെ കൂടിയ ജീവിത ചിലവും സുരക്ഷിതത്വമില്ലായ്മയും ജീവിത സാഹചര്യങ്ങളിലെ നിലവാരമില്ലായ്മയും അവര്‍ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് വെറും 13 ശതമാനമായിരുന്നു. അതേസമയം 74 ശതമാനം പ്രവാസികളും പറയുന്നത് വിദേശങ്ങളിലെ തങ്ങളുടെ ജീവിത നിലവാരം വളരെ ഭേദമാണെന്നാണ്.

51 ശതമാനം പേരും ചിന്തിക്കുന്നത് തങ്ങളുടെ കുട്ടികളെ വളര്‍ത്താനുള്ള സാഹചര്യം സ്വദേശത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ജീവിക്കുന്ന സ്ഥലമാണെന്നാണ്. 64 ശതമാനം പേര്‍ക്കും തങ്ങള്‍ കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കുന്നത് വിദേശത്തായിരിക്കുമ്പോഴാണ്. കൂടാതെ മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ പുതിയ ഒരു ഭാഷയും സംസ്‌കാരവും തങ്ങള്‍ക്കും മക്കള്‍ക്കും പഠിക്കാമെന്ന നേട്ടവും ഇവര്‍ കണക്കു കൂ്ട്ടുന്നു.

അതേസമയം നമ്മള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ബ്രിട്ടനെ സ്വന്തം രാജ്യമായി കണ്ടു തുടങ്ങുകയും ചെയ്യുന്നുണ്ട് എന്നതാണ് ഏറെ രസകരം. അല്ല സ്വന്തം നാട്ടുകാര്‍ക്ക് ഇല്ലാത്ത എന്ത് സ്നേഹമാണ് നമ്മള്‍ കുടിയേറ്റകാര്‍ക്ക് ബ്രിട്ടനോട് ഉള്ളതാവോ? എന്തായാലും ബ്രിട്ടന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രിയ രാജ്യം ആകുമ്പോള്‍ ബ്രിട്ടനില്‍ ജനിച്ചവര്‍ക്കു കുടിയേറാന്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങള്‍ ആസ്ട്രേലിയ,യുഎസ്, സ്പെയിന്‍, കാനഡ, ഫ്രാന്‍സ്, ന്യൂസിലാണ്ട്, സൌത്ത് ആഫ്രിക്ക, ജര്‍മനി, യുഎഇ എന്നിവിടങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.