പണക്കാരിയായ സൌദി യുവതിക്ക് ഒരു ഭര്‍ത്താവിനെ വേണം. യുവതിക്ക് ഇഷ്ടപ്പെടുകയാണെങ്കില്‍ ഭര്‍ത്താവാകാം. ഒപ്പം കോടിക്കണക്കിന് രൂപയും കിട്ടും. ചാടിപ്പുറപ്പെടാന്‍ വരട്ടെ, യുവതി ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതനുസരിച്ചുള്ള ഒരാളെ മാത്രമേ ഈ സൌദി യുവതി വിവാഹം കഴിക്കൂ. റോ എന്ന അറബി മാഗസിനിലാണ് ഈ പരസ്യം വന്നത്. നിബന്ധനകള്‍ എന്താണെന്ന് പരസ്യത്തില്‍ പറയുന്നില്ല.
എന്നാല്‍ കുടുംബജീവിതം നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒരാളാവണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരസ്യം നല്‍കിയ യുവതിയുടെ പേരോ, പ്രായമോ സ്ഥലമോ വ്യക്തമാക്കിയിട്ടില്ല. അപേക്ഷകര്‍ക്ക് ഇ മെയില്‍ അയയ്ക്കുകയോ ഫാക്സ് ചെയ്യുകയോ ആവാം. ഇങ്ങനെ ബന്ധപ്പെടുന്നവര്‍ ടെലിഫോണ്‍ നമ്പരോ ഇ മെയില്‍ വിലാസമോ അപേക്ഷയില്‍ വ്യക്തമാക്കണം. എല്ലാം നന്നായി ബോധിച്ചാല്‍ യുവതി ആ വിലാസത്തില്‍ ബന്ധപ്പെടും.
പിന്നീടുള്ള കാര്യങ്ങളെല്ലാം നേരിട്ട് പറഞ്ഞുറപ്പിക്കും. തന്റെ കൈയിലുള്ള പണം കണ്ട് ഒരാളും വരേണ്ടെന്ന് അവര്‍ പരസ്യത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. യുവതി നേരത്തെ ഒരുതവണ വിവാഹിതയായിട്ടുണ്ട്. അയാളില്‍ നിന്നുണ്ടായ അനുഭവം അത്ര നന്നായിരുന്നില്ല. അത്യാര്‍ത്തിക്കാരനായ അയാളെ ഉപേക്ഷിച്ചാണ് പുതിയ വിവാഹത്തിനുള്ള പരസ്യം നല്‍കിയത്. ”എന്റെ ആദ്യത്തെ തീരുമാനം തെറ്റായിപ്പോയി. വീണ്ടും ഒരു തെറ്റുപറ്റാന്‍ എനിക്ക് ആഗ്രഹമില്ല-യുവതി പരസ്യത്തില്‍ പറയുന്നു. പരസ്യത്തിനോട് ആരെങ്കിലും പ്രതികരിച്ചോ എന്ന് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല