1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2012

ലണ്ടന്‍: ബ്രിട്ടനിലെ സ്‌കൂളുകളില്‍ സൗജന്യമായി ബൈബിള്‍ വിതരണം ചെയ്യാനുളള വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ പദ്ധതിക്ക് പ്രശസ്ത നിരീശ്വരവാദി റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പിന്തുണ. ഗോഡ് ഡില്യൂഷന്‍ എന്ന പേരില്‍ നിരീശ്വവാദ പുസ്തം രചിച്ച ഡോക്കിന്‍സ് പുതിയ പദ്ധതിയെ അംഗീകരിച്ചത് രാഷ്ട്രീയ സാഹിത്യ മേഖലകളില്‍ ചര്‍ച്ചക്ക് വഴിതെളിച്ചു. അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും വലിയ പരസ്പരവിരുദ്ധ സഖ്യം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

കുട്ടികളില്‍ രാജ്യത്തിന്റെ ചരിത്രത്തേയും ഭാഷയേയും സാഹിത്യത്തേയും പറ്റി അവബോധമുണ്ടാക്കുന്നതിനാണ് കിംഗ് ജെയിംസിന്റ് ബൈബിള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ ഗോവ് തീരുമാനിച്ചത്. ബൈബിളിന്റെ നാനൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും ഇതെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ പ്രതിക്ഷേധവുമായി പലരും രംഗത്തെത്തി. ഗാര്‍ഡിയന്‍ പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 82% പേരും പദ്ധതിയെ എതിര്‍ത്തിരുന്നു. വ്യത്യസ്ത വിശ്വാസക്കാര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നത് ക്രിസ്ത്യാനിറ്റിയെ പ്രോത്സാഹിപ്പിക്കാനാണന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുമെന്ന കരുതിയ നിരീശ്വരവാദികളുടെ നേതാവ് തന്നെ പദ്ധതിയെ അനുകൂലിച്ചത് പലര്‍ക്കും ഇരുട്ടടിയായി. സ്‌കൂളുകളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നത് സാഹിത്യപരമായി നല്ലതാണന്നാണ് അദ്ദേഹത്തിന്റെ വാദം. ബാര്‍ബേറിയനിസത്തിന്റെ അരികില്‍ നിന്നുകൊണ്ടല്ലാതെ ഒരു ഇംഗ്ലീഷ്‌കാരന് ഈ ബൈബിള്‍ വായിക്കാനാകില്ലന്നതാണ് സത്യം. മരണത്തിനും മോഷണത്തിനും അടിമത്വത്തിനും എതിരേയുളള ഒരു ചെറുത്തു നില്‍പ്പല്ല ബൈബിള്‍ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇതൊരു ധാര്‍മ്മികത പഠിപ്പിക്കാനുളള പുസ്തകവുമല്ല. ബൈബിള്‍ വായിക്കുന്നത് ഇക്കാര്യം യുവജനങ്ങള്‍ക്ക് ബോധ്യപ്പെടാനുളള ശരിയായ വഴിയാണ് – ഡോക്കിന്‍സ് തന്റെ പിന്തുണയെ ന്യായീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.