1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2012

65 കിലോഗ്രാം സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഭീമന്‍ മോതിരം ദുബായിലെ കന്‍സ് ജ്യൂവല്‍സ് ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നു. ഹോളിവുഡ് താരങ്ങളായ സ്റ്റീവന്‍ സെഗാള്‍, നിക്കോലാസ് കേജ്, ക്രിക്കറ്റ് താരം ബ്രയന്‍ ലാറ, ബോളീവുഡ് താരങ്ങളായ ജാക്കി ഷറോഫ്, സുനില്‍ ഷെട്ടി, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവര്‍ പ്രചരണ പദ്ധതി ഭാഗമായിക്കൂടി ലോകത്തെ അതിഭീമന്‍ മോതിരം കാണാന്‍ എത്തിയിരുന്നു.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനോടനുബന്ധിച്ചാണ് സൌദി അറേബ്യയിലെ തയ്ബ സ്ഥാപനം 5.1 കിലോഗ്രാം സ്വറോവ്സ്കി മുത്തുകള്‍ പതിപ്പിച്ചതും 65 കിലോഗ്രാം സ്വര്‍ണ നിര്‍മ്മിതവുമായ മോതിരം യാഥാര്‍ത്ഥ്യമാക്കിയത്. വില 1.1 കോടി ദര്‍ഹം.

55 തൊഴിലാളികള്‍ ദിവസേന പത്തുമണിക്കൂര്‍ ജോലിയെടുത്ത് 45 ദിവസം കൊണ്ട് ഇത് പണിതെടുത്തു.ഗിന്നസ് ലോക റെക്കാഡ് ബുക്കില്‍ സ്ഥാനം പിടിച്ച ഈ ഭീമന്‍ മോതിരത്തിന്റെ പകര്‍പ്പുകള്‍ വാങ്ങാന്‍ സ്വര്‍ണ കുതുകികള്‍ എത്തുന്നുണ്ടെന്ന് കന്‍സ് ജുവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ ധനക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.