1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2011

കലാപത്തില്‍ നാശനഷ്ടം ഉണ്ടായാല്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല എന്നും മറ്റുമുള്ള ആശങ്കകള്‍ക്ക് വിരാമിട്ടു കൊണ്ട് കലാപത്തില്‍ നാശനഷട്ങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് ബ്രോക്കേര്സ് അസോസിയേഷന്‍ ഔദ്യോഗികമായ് അറിയിച്ചു. നഷ്ട പരിഹാരം ലഭിക്കാത്ത പക്ഷം കലാപത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ കാര്യം കഷ്ടത്തിലാകുമായിരുന്നു. കലാപംപോലുള്ള സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ല എന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ആദ്യനിലപാട്. സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ എന്ന ആശങ്കയും നില നിന്നിരുന്നു.

അതേസമയം കൊമ്പ്രിഹന്‍സീവ് ഇന്‍ഷുറന്‍സ് ഉള്ള വാഹനങ്ങള്‍ക്കു മാത്രമേ ഇന്‍ഷുര്‍ തുക നല്‍കുകയുള്ളൂ എന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് ഇന്ഷുറന്സ് ബ്രോക്കേര്സ് അസോസിയേഷന്‍ പറയുന്നത് മിക്ക ഇന്‍ഷുര്‍ കമ്പനികളും അഗ്നിക്കിരയാകുന്നതില്‍ നിന്നും കൊള്ളയടിക്കലില്‍ നിന്നും ഉണ്ടാകാവുന്ന നാശ നഷ്ടങ്ങള്‍ക്ക് ഇന്‍ഷുര്‍ നല്‍കുന്നുണ്ട് എന്നാണു.

പക്ഷെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഷുര്‍ പരിധിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ചില ഇന്‍ഷുര്‍ കമ്പനികള്‍ ഉള്‍പ്പെടുത്താറില്ലത്രേ. എന്നിരിക്കിലും ഇന്‍ഷുര്‍ ചെയ്യാത്ത വീട്ടുടമകള്‍ക്കും സ്ഥാപന ഉടമകള്‍ക്കും അവരുടെ നാശ നഷ്ടങ്ങള്‍ പോലീസിനെ അറിയിക്കുന്ന പക്ഷം നഷ്ട പരിഹാരം ലഭിക്കുമെന്ന് ബ്രിട്ടീഷ് ഇന്ഷുറന്സ് ബ്രോക്കേര്സ് അസോസിയേഷന്റെ കോര്‍പ്പറേറ്റ് മേധാവിയായ ഗ്രേം ട്രുട്ഗില്‍ പറഞ്ഞു. 1886 ലെ കലാപത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷയെ പ്രതിപാദിക്കുന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

അതേസമയം ക്രൌണ്‍ പ്രോസിക്യൂട്ടിന്റെ നിര്‍വചനത്തില്‍ കലാപമെന്നത് പന്ത്രണ്ടില്‍ അധികം പേര്‍ നടത്തുന്ന സംഘം ചേര്‍ന്നുള്ള ആക്രമമാണ്, ഇക്കാര്യവും ഈ ഇന്‍ഷുര്‍ ലഭിക്കുന്നതിനെ സ്വാധീനിക്കും. എന്തൊക്കെയായാലും കലാപത്തില്‍ നാശ നഷ്ടം ഉണ്ടായിട്ടുള്ളവരോട് എത്രയും വേഗം തങ്ങളുടെ ഇന്‍ഷുര്‍ കമ്പനിയുമായ് ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ട് ബ്രിട്ടീഷ് ഇന്ഷുറന്സ് ബ്രോക്കേര്സ് അസോസിയേഷന്‍. ഇതിനോട് അനുബന്ധിച്ച് പല ഇന്‍ഷുര്‍ കമ്പനികളും 24 മണിക്കൂര്‍ ഹെല്പ് ലൈന്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.