ലണ്ടന്‍: രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കുകളിലൊന്നായ നോര്‍ത്തേണ്‍ റോക്കിനെ വിര്‍ജിന്‍ ഗ്രൂപ്പ് ഏറ്റെടുത്തു. ഏറ്റെടുക്കല്‍മൂലം നികുതിദായകര്‍ക്ക് കുറഞ്ഞത് 400 മില്ല്യന്‍ പൗണ്ടിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കിന്റെ 75 ശാഖകളും പത്ത് ലക്ഷത്തോളം ഉപഭോക്താക്കളെയും 140 മില്ല്യന്‍ പൗണ്ട് വായ്പകളും 160 മില്ല്യന്‍ പൗണ്ട് നിക്ഷേപങ്ങളുമാണ് റിച്ചാര്‍ഡ് ബ്രന്‍സണിന്റെ നേതൃത്വത്തിലുള്ള വിര്‍ജിന്‍ ഗ്രൂപ്പ് ഏറ്റെടുത്തത്.
747 മില്ല്യന്‍ പൗണ്ടിനാണ് വിര്‍ജിന്‍ നോര്‍ത്തേണ്‍ റോക്കിനെ ഏറ്റെടുത്തത്. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഈ ബാങ്കിനെ ഏറ്റെടുക്കാന്‍ മുടക്കിയ 1400 കോടി പൗണ്ടിലും വളരെ കുറവാണ് ഇത്. എന്നാല്‍ അവസാന വില ആയിരം മില്ല്യന്‍ പൗണ്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണ് നഷ്ടം 400 മില്ല്യന്‍ പൗണ്ടെന്ന് കണക്കാക്കപ്പെടുന്നത്. മൊത്തം 400 മില്ല്യന്‍ പൗണ്ട് നഷ്ടം കണക്കാക്കുമ്പോള്‍ രാജ്യത്തെ 3.06 കോടി വരുന്ന നികുതി ദായകര്‍ക്ക് ഒരാള്‍ക്ക് 13 പൗണ്ട് വീതമാണ് നഷ്ടം സംഭവിക്കുന്നത്.
മോര്‍ട്ട്‌ഗേജിന്റെയും സേവിങ്‌സ് ബാങ്കിങിന്റെയും മേഖല കൈയ്യടക്കി, യുകെയിലെ ആദ്യ രെപവറ്റ് ഇക്വറ്റി ഫിനാന്‍ഷ്യല്‍ സ്ഥാപനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ നോര്‍ത്തേണ്‍ റോക്കിനെ സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ റോക്കിനെ വാങ്ങുന്നതോടെ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വര്‍ജിന്‍ ഗ്രൂപ്പിനോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു.
2007 ഒക്ടോബറിലും നോര്‍ത്തേണ്‍ റോക്കിനെ ഏറ്റെടുക്കുന്നതിന് വേണ്ടി വര്‍ജിന്‍ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. അന്ന് മുപ്പത് ശതമാനം ഓഹരി സ്വന്തം പേരില്‍ വാങ്ങുവാനായിരുന്നു വര്‍ജിന്‍ ഗ്രൂപ്പ് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ശ്രമം. എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വലതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന ചില ഇംഗ്ലീഷ് പത്രങ്ങളും ശക്തമായി എതിര്‍ത്തതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നോര്‍ത്തേണ്‍ റോക്കിനെ ഏറ്റെടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല