1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2015

ബക്കിംഗ്ഹാം പാലസില്‍ പുതിയ അതിഥി എത്തിയതായി സൂചിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് എത്തി. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് കെയ്റ്റ് മിഡിള്‍ടണാണ് റോയല്‍ ബേബിക്ക് ജന്മം നല്‍കിയത്. കേറ്റ് മിഡിള്‍ടണ്‍ പ്രിന്‍സ് വില്യം ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. പാടിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു കൊട്ടാരം അനന്തിരാവകാശിയായ പെണ്‍കുട്ടിയുടെ ജനനം.

രാവിലെ 8.34നായിരുന്നു കുഞ്ഞിന്റെ ജനനമെന്ന് കൊട്ടാരം അറിയിച്ചു. കുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നെന്നും കൊട്ടാരത്തില്‍നിന്ന് അറിയിച്ചു.

8 എല്‍ബിഎസ് 3 ഒഎസ് ആണ്‍ റോയല്‍ ബേബിയുടെ തൂക്കം. പെണ്‍കുട്ടിയുടെ ചിത്രങ്ങളൊന്നും ഇതുവരെ മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറു കണക്കിന് മാധ്യമങ്ങള്‍ ആശുപത്രി വാതില്‍ക്കല്‍ ദിവസങ്ങളായി കാത്ത് നില്‍ക്കുകയാണ്.

കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും ഡച്ചസിന്റെയും ആദ്യ കുട്ടിയായ ജോര്‍ജ് ജനിച്ചപ്പോഴും വന്‍ മാധ്യമപ്പടയായിരുന്നു അവിടെ എത്തിയത്. രണ്ടാമത്തെ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും കൊട്ടാരവും ആശുപത്രിയും പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.