1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

വിഖ്യാത ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു. ബ്രിട്ടണില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്. ബ്രിട്ടണിലേതിന് പുറമെ ചെന്നൈയിലും പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 80 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ബ്രിട്ടണിലെ നിര്‍മ്മാണ യൂണിറ്റിന്റെ പണികള്‍ പൂര്‍്ത്തിയാക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 300,000 ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്. ഇക്കൊല്ലം അത് 450,000 ആയി ഉയര്‍ത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വലിയ വാഹനങ്ങള്‍ ഉണ്ടാക്കുന്ന ഐഷര്‍ കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമകള്‍. കഴിഞ്ഞ വര്‍ഷത്തെ റോയല്‍ എന്‍ഫീല്‍ഡിന്റെ വരുമാനും 30 ബില്യണ്‍ രൂപയായിരുന്നു (482 മില്യണ്‍ ഡോളര്‍).

ബ്രിട്ടണിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വേരുകള്‍. 110 വര്‍ഷം മുന്‍പാണ് ബ്രിട്ടണില്‍ കമ്പനി ആരംഭിച്ചത്. പിന്നീട് 1970ല്‍ കമ്പനി അടച്ചുപൂട്ടി. 1955ല്‍ കമ്പനിയുടെ ഇന്ത്യന്‍ പാര്‍ട്‌ണേഴ്‌സ് ബൈക്ക് നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഇന്ന് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന പേരുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.