ആറില്‍ കൂടുതല്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് അധിക തുക ഈടാക്കാനുള്ള ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഈ മാസം 18 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.
സെപ്റ്റംബര്‍ 18 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വാങ്ങുന്ന മൂന്നിലധികമുള്ള സിലിണ്ടറുകള്‍ക്ക് അധിക തുക ഈടാക്കാനാണ് പാചകവാതക ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ വര്‍ഷം ഇനി മൂന്നു സിലിണ്ടറുകള്‍ മാത്രമാവും സബ്‌സിഡി നിരക്കില്‍ ലഭിക്കുക.
അധികമുള്ള സിലിണ്ടറുകള്‍ക്ക് 797രൂപ 50 പൈസ ഈടാക്കും. സബ്‌സിഡി സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഗാര്‍ഹിതേര ഉപഭോക്താക്കളില്‍ നിന്ന് 990 രൂപ 50 പൈസ ഈടാക്കാനും നിര്‍ദേശമുണ്ട്.
പാചക വാതക വില വര്‍ധിപ്പിച്ചില്ലെന്നു അവകാശപ്പെടുമ്പോഴും കുറഞ്ഞ നിരക്കിലുള്ള സിലിണ്ടറിന്റെ ലഭ്യതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു വഴി പ്രതിമാസം ശരാശരി ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്ന കുടുംബത്തിന് ശരാശരി 233 രൂപയുടെ അധിക ബാധ്യതയാണ് കേന്ദ്രം ചുമത്തുന്നത്.
സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറിനു പുറമേ വാങ്ങുന്നവയ്ക്കു നല്‍കേണ്ട അധിക വിലയാണ് കുടുംബ ബജറ്റുകളില്‍ അധിക ബാധ്യതയാകുന്നത്. സബ്‌സിഡിയോടെ ഒരു സിലിണ്ടറിന് ഡല്‍ഹി വില 399 രൂപയാണ്.
ആറു സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. ബാക്കി ആറു മാസം വിപണി വിലയായ 797.50 രൂപ ഓരോ സിലിണ്ടറിനും നല്‍കണം. സബ്‌സിഡിയുള്ള ആറു സിലിണ്ടറിന് ചെലവാക്കുക ഉദ്ദേശം 2400 രൂപ. അധിക നിരക്കില്‍ വാങ്ങുന്ന ആറു സിലിണ്ടറുകള്‍ക്കായി ചെലവാകുക അയ്യായിരത്തോളം രൂപ. ഒരു വര്‍ഷം വാങ്ങുന്ന 12 സിലിണ്ടറുകള്‍ക്ക് ചെലവാക്കുക 7590 രൂപ. ഇതില്‍ നിന്ന് ഒരു സിലിണ്ടറിന്റെ വില കണക്കാക്കിയാല്‍ 633 രൂപയാകും. ഒരു സിലിണ്ടറിന് ശരാശരി അധികമായി നല്‍കേണ്ടി വരിക 233 രൂപ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല