1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

സാമ്പത്തികമാന്ദ്യം ഉണ്ടായാല്‍ എന്തൊക്കെ ചെയ്യാം. എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കാര്യം വേറൊന്നുമല്ല. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷനേടാന്‍ ചില കമ്പനികളും സ്ഥാപനങ്ങളും ചെയ്യുന്ന കാര്യങ്ങള്‍ കേട്ടാല്‍ നമ്മള്‍ ചിലപ്പോള്‍ ഞെട്ടിപ്പോകാനിടയുണ്ട് എന്നാണ് സത്യം. യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ റ്യായ്‌നെര്‍ വിമാനക്കമ്പനിയാണ് ഒരു പുതിയ വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്.

സാമ്പത്തികമാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് വിമാനത്തില്‍ ഒരു ടോയ്‌ലെറ്റ് മാത്രം നിലനിര്‍ത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ബാക്കിയുള്ള ടോയ്‌ലെറ്റുകള്‍ നീക്കം ചെയ്ത് പകരം സീറ്റുകള്‍ പിടിപ്പിക്കാനും കമ്പനി തീരുമാനിച്ചിരിക്കുന്നു. അധികമായി പിടിപ്പിക്കുന്ന സീറ്റുകളില്‍നിന്ന് അധികവരുമാനം ലഭിക്കട്ടെയെന്നുമാണ് വിമാനക്കമ്പനി തീരുമാനിച്ചിരിക്കുന്നത്. മിക്കവാറും വിമാനങ്ങളിലും മൂന്നിലധകം ടോയ്‌ലെറ്റുകള്‍ സാധാരണ കാണാറുണ്ട്. ഈ സ്ഥലം സീറ്റ് പിടിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ അത്രയെങ്കിലും വരുമാനം കൂടുതല്‍ കിട്ടമല്ലോയെന്നാണ് കമ്പനിയുടെ വക്താക്കള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ രണ്ട് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ കമ്പനിക്ക് കിട്ടുന്ന കൂടുതല്‍ വരുമാനം വിമാന യാത്രക്കൂലി കുറയ്ക്കാന്‍ ഉപയോഗിക്കാമെന്ന നിഗമനത്തിലാണ് കമ്പനി. ചില വിമാനങ്ങളില്‍ ആറ് സീറ്റുവരെ വര്‍ദ്ധിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇനിമുതല്‍ എല്ലാ വിമാനത്തിലും ഒരു ടോയ്‌ലെറ്റ് ഉണ്ടാകുമെന്നാണ് കമ്പനി വക്താക്കള്‍ അറിയിക്കുന്നത്.

എന്തായാലും റയാന്‍ എയറില്‍ യാത്ര ചെയ്യുന്നവര്‍ ഇനി കാര്യം സാധിച്ചതിനു ശേഷം വിമാനത്തില്‍ കയറുന്നത് നന്നായിരിക്കും.ഇല്ലെങ്കില്‍ ബുദ്ധിമുട്ടേണ്ടി വരും !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.