ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ മുറിയില്‍ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്.പി രഘുവര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എസ്.പി മൊബൈല്‍ഫോണില്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ഓഫീസിലെത്തി സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി രഘുവര്‍മ്മയാണ് ബഹളമുണ്ടാക്കിയത്.
എസ്. പി രഘുവര്‍മ്മക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് കൊണ്ട് പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹമണ്യം ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. എന്നാല്‍ ഐ.പി.എസ് ക്രമക്കേടുകള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ്.പിയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല