ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ക്രിക്കറ്റ് കളത്തിലെ വിശ്വപൗരന് രാഷ്ട്രത്തിന്റെ ആദരമാണ് രാജ്യസഭാംഗത്വം. നൂറ് അന്താരാഷ്ട്ര സെഞ്ച്വറികളെന്ന ചരിത്ര നേട്ടം സചിന്‍ സ്വന്തമാക്കിയത് കഴിഞ്ഞ മാസമാണ്.
39കാരനായ സചിന് പുറമെ, പോയ ദശാബ്ദങ്ങളില്‍ ഹിന്ദി സിനിമയില്‍ നിറഞ്ഞു നിന്ന നടി രേഖക്കും വ്യവസായി അനു ആഘക്കും ഉപരിസഭാംഗത്വം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് വിവിധ രംഗങ്ങളിലെ 12 പ്രതിഭകളെ ഭരണഘടന പ്രകാരം രാഷ്ട്രപതിക്ക് നോമിനേറ്റ് ചെയ്യാം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഓഫര്‍ സചിന്‍ സ്വീകരിച്ചു.
സച്ചിന്റെ പേര് ശുപാര്‍ശ ചെയ്തതായി സൂചനകള്‍ വന്ന സമയത്ത് തന്നെ സച്ചിന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയുണ്ടായി. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച സച്ചിനെ സോണിയ അഭിനന്ദിച്ചു. ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും സച്ചിനൊപ്പമുണ്ടായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല