1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

ക്രിക്കറ്റ് ഇതിഹാസം സചിന്‍ രമേശ് ടെണ്ടുല്‍കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.ഹിന്ദിയില്‍ ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഭാര്യ അഞ്ജലിക്കൊപ്പമാണ് സചിന്‍ രാജ്യസഭയില്‍ എത്തിയത്. കായിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു വ്യക്തി ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.

നേരത്തെ, സചിന്റെ രാജ്യസഭാംഗത്തെ സ്വാഗതം ചെയ്തുകൊണ്ടും വിമര്‍ശിച്ചും പരാമര്‍ശങ്ങളുണ്ടായിരുന്നു. സചിന്റെ നാമനിര്‍ദേശത്തിനെതിരെ ദല്‍ഹി ഹൈകോടതിയില്‍ ഹരജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ സചിന്‍ സത്യപ്രതിഞ്ജ ചെയ്യട്ടെ എന്നായിരുന്നു കോടതി നിലപാട്. ഹരജി വീണ്ടും പരിഗണിക്കും.

ചലചിത്ര താരം രേഖക്കും സാമൂഹ്യ പ്രവര്‍ത്തക അനു ആഗക്കുമൊപ്പമാണ് സചിനും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഇരുവരും നേരത്തെ തന്നെ എം.പിയായി ചുമതലയേറ്റു. എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങളുടെ തിരക്ക് കാരണം അന്ന് സഭയിലെത്താന്‍ സചിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സത്യപ്രതിജ്ഞ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.