തെരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിച്ചെങ്കിലും പ്രണബ് മുഖര്‍ജിക്കെതിരെയുള്ള പോര്‍മുഖം തുടരുമെന്ന് എതിര്‍സ്ഥാനാര്‍ഥി പി.എ. സാങ്മ. ഫലം പുറത്തുവിട്ടയുടന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രണബിന്‍െറ ജയത്തിനായി യു.പി.എ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ സാങ്മ വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സര്‍ക്കാറുകള്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചാണ് പ്രണബ് മുഖര്‍ജി വോട്ടുകള്‍ സമാഹരിച്ചതെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും സാങ്മ തുടര്‍ന്നു. അന്യപദവി വിവാദവുമായി പ്രണബിനെ പിന്തുടരുമെന്നാണ് സാങ്മയുടെ ക്യാമ്പും നല്‍കുന്ന സൂചന. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രണബ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തായിരുന്നുവെന്ന വാദത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ സാങ്മ തോറ്റാലും പ്രണബിനെ വിടില്ലെന്ന് ബി.ജെ.പി നേരത്തേ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും മുന്‍ നിയമമന്ത്രിയുമായ രാം ജത്മലാനി, ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി, ബി.ജെ.പി നിയമ സെല്‍ തലവന്‍ സത്യപാല്‍ ജെയിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സാങ്മ തോറ്റാല്‍ മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഈ യോഗത്തിനു ശേഷം സത്യപാല്‍ ജെയിന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല