1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2012

വാഹനങ്ങളിലുപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (സാറ്റ്‌നാവ്) ഡ്രൈവര്‍മാരെ മിക്കപ്പോഴും വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുമെങ്കിലും ഇവരുടെ ഡ്രൈവിംഗിലുളള കഴിവ് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാറ്റനാവ് സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രചെയ്യുന്ന ഒരു ഡ്രൈവര്‍ പലപ്പോഴും അമിതവേഗതയില്‍ പോവുകയും സ്റ്റിയറിംഗ് ആവശ്യമില്ലാതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും.

ചെറിയനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയെ ബാധിക്കില്ല. ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ അത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അവര്‍ക്കാവുകയും ചെയ്യും. എന്നാല്‍ രണ്ട് വഴികളെ കുറിച്ചുളള സങ്കീര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ഡ്രൈവിംഗില്‍ നിന്നുളള ശ്രദ്ധവിട്ട് ഇവര്‍ നിര്‍ദ്ദേശങ്ങളുടെ പിറകേ പോകും.

യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, റോയല്‍ ഹോളോവേ, ലാങ്ക്‌സറ്റര്‍ യൂണിവേഴ്‌സിറ്റി എന്നിവര്‍ സംയുക്തമായാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നിലവില്‍ പോകേണ്ട വഴികള്‍ സ്‌ക്രീനില്‍ കാണിച്ചുതരുന്ന തരത്തിലുളള സാറ്റ്‌നാവ് സിസ്റ്റം ഉണ്ടെങ്കിലും ശബ്ദങ്ങള്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന സാറ്റ്‌നാവ് സിസ്റ്റത്തെക്കുറിച്ചാണ് പഠനങ്ങള്‍ നടത്തിയതെന്നും ഭാവിയില്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമായ രീതിയില്‍ സാറ്റ്‌നാവ് സിസ്റ്റം പരിഷ്‌കരിക്കാന്‍ ഇതുമൂലം കഴിയുമെന്നും റോയല്‍ ഹോളോവേയിലെ സൈക്കോളജി വിഭാഗം ഡോക്ടര്‍ പോളി ഡാള്‍്ട്ടണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.