യുറോസോണ്‍ പ്രതിസന്ധി സ്‌പെയിനിനേയും പിടികൂടിയെന്ന വാര്‍ത്തയും അവിടുത്തെ ബാങ്കുകളുടെ റേറ്റിംഗ് കുറച്ചതും ബ്രിട്ടനിലെ സ്പാനിഷ് ബാങ്കായ സാന്റ്റാഡര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ബ്രിട്ടനിലെ നിക്ഷേപകര്‍ക്ക് ആശങ്കയ്ക്ക് വകയില്ലെന്നാണ് ബാങ്കിന്റെ പ്രതികരണം. നിക്ഷേപകരുടെ സംശയങ്ങളും ബാങ്കിന്റെ മറുപടിയും ചുവടെ
സാന്റ്റാന്‍ഡര്‍ ബാങ്കിലെ എന്റെ നിക്ഷേപം സുരക്ഷിതമാണോ?
യുകെയിലെ സാന്റ്റാന്‍ഡര്‍ ബാങ്ക് സ്‌പെയിനിലെ അതിന്റെ മാതൃസ്ഥാപനത്തില്‍ നിന്ന് തികച്ചും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ഒരു രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറ്റ് രാജ്യങ്ങളിലെ ശാഖകളെ ബാധിക്കില്ലന്ന് സാരം. യുകെയിലെ നിക്ഷേപങ്ങള്‍ രാജ്യത്ത് തന്നെ നിലനിര്‍ത്തുന്ന സിസ്റ്റമാണിത്.
എനിക്ക് അവരെ വിശ്വസിക്കാമോ? എന്റെ സമ്പാദ്യം സംരക്ഷിക്കപ്പെടുമോ?
യുകെയിലെ സാന്റ്റാന്‍ഡര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ അക്കൗണ്ടിലെ നിക്ഷേപത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ 85,000 പൗണ്ട് വരെനഷ്ടപരിഹാരമായി നല്‍കാനുളള ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കോമ്പന്‍സേഷന്‍ സ്‌കീമിന്റെ പരിധിയിലാണ് എല്ലാ അക്കൗണ്ടുകളും.
ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍?
ഫിനാന്‍ഷ്യന്‍ സര്‍വ്വീസ് കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ ആയിരിക്കും നഷ്ടപരിഹാരം നല്‍കുക. ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടെങ്കിലും പരമാവധി 85,000 പൗണ്ട് മാത്രമേ നഷ്ടപരിഹാരമായി ലഭിക്കൂ.
മറ്റ് ശാഖകളിലെ നിക്ഷേപങ്ങളോ?
മറ്റ് ശാഖകളിലെ അക്കൗണ്ടുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. കാഹൂട്ടിലേയോ കാര്‍ട്ടര്‍ അലൈനിലേയോ ശാഖകളില്‍ പണം നിക്ഷേപിച്ചിട്ടുളളവര്‍ക്കും എഫ്എസ്‌സിഎസ് പ്രകാരം പരമാവധി 85000പൗണ്ടിന്റ നഷ്ടപരിഹാരമേ ലഭിക്കുകയുളളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല