1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2012

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആയി സ്ഥിരപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന്‍റെ 2012-13 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു. മാണി അവതരിപ്പിക്കുന്ന പത്താം ബജറ്റാണിത്. 12ാം പദ്ധതി കാലയളവില്‍ സാമ്പത്തിക വളര്‍ച്ച രണ്ടക്കമാകും. എല്ലാ ജില്ലയിലും എയര്‍ സ്ട്രിപ്പുകളും മലപ്പുറത്ത് ആയുര്‍വേദ സര്‍വകലാശാലയും സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

അപകട ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയതായി ധന മന്ത്രി കെഎം മാണി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു

ബജറ്റില്‍ നിന്ന്…….

* 12ാം പദ്ധതി കാലയളവില്‍ സാമ്പത്തിക വളര്‍ച്ച രണ്ടക്കമാകും

* ആഗോള പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിനു കഴിഞ്ഞു

* അധിക വിഭവ സമാഹരണത്തിന് നടപടി സ്വീകരിച്ചു

* റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു

* യുഡിഎഫ് ധവളപത്രം ശരിയെന്നു തെളിഞ്ഞു

* പദ്ധതിയേതര ചെലവ് 30 ശതമാനമായി ഉയര്‍ന്നു സമ്പത്ത് ഘടന വളര്‍ച്ച പ്രാപിച്ചു

* റവന്യൂ കമ്മി 1.8 ശതമാനമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു

* കൊച്ചി മെട്രൊ റെയ് ല്‍ പദ്ധതിക്ക് 150 കോടി

* മെട്രൊ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും

* അതിവേഗ റെയ് ല്‍ കോറിഡോറിന് 50 കോടി രൂപ

* കോഴിക്കോട്, തിരുവനന്തപുരം മോണൊ റെയ് ല്‍ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 കോടി രൂപ

* വിഴിഞ്ഞം ഡീപ്പ് വാട്ടര്‍ കണ്ടെയ്നര്‍ ട്രാന്‍സ് ഷിപ്പ് ടെര്‍മിനലിന് 224 കോടി രൂപ

* തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പെഴ്സണല്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ

* എംഎല്‍എമാരുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിനായി 705 കോടി രൂപ

സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് സപ്ത തന്ത്രങ്ങള്‍:

1. സമസ്ത മേഖലയുടെ നിലവാര വര്‍ധന

2. അടിസ്ഥാന മേഖലയുടെ വികസനം

3. തൊഴില്‍ വൈദഗ്ധ്യ വികസനം

4. സ്വയം സംരഭക വികസനം

5. നൂതന സാങ്കേതികവിദ്യയുടെ സാംശീകരണം

6. മൂലധന നിക്ഷേപ വര്‍ധന

7. പൊതു- സ്വകാര്യ പങ്കാളിത്തം

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയില്‍ ഹൈടെക് രീതി

കുട്ടനാട്ടും പാലക്കാട്ടും നെല്‍ക്കൃഷിക്കായി റൈസ് ബയോ പാര്‍ക്ക് നിര്‍മിക്കും

ഇതിനായി 10 കോടി രൂപ നീക്കി വയ്ക്കും.

കേരക്കൃഷിക്കായി നാളികേര ബയോ പാര്‍ക്കുകള്‍ക്കു 15 കോടി രൂപ

എല്ലാ പഞ്ചായത്തുകളിലും ഗ്രീന്‍ ഹൗസ് പദ്ധതിക്കായി 45 കോടി രൂപ

ഓരോ പഞ്ചായത്തിലും മൂന്നു ഗ്രീന്‍ ഹൗസ് പദ്ധതി

വിദ്യാഭ്യാസ മേഖല

തൊഴില്‍ വൈദഗ്ധ്യത്തിനു സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളെജ് തലത്തില്‍ അഡീഷണല്‍ ഇലിക്യൂസിഷന്‍ പ്രോഗാം

പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അഡീഷണല്‍ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം

തൊഴില്‍ അധിഷ്ടിത കോഴ്സുകള്‍ക്ക് അംഗീകാരം ലഭ്യമാക്കും

ഇരട്ട ഡിഗ്രി കോഴ്സ് സര്‍ക്കാര്‍ സ്കൂളുകളിലും കോളെജുകളിലും നടപ്പാക്കും

തുര്‍ന്ന് എയ്ഡഡ് മേഖലയിലേക്കു വ്യാപിപ്പിക്കും

തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും

ഓരോ ജില്ലയിലെ ഐടിഐ കേന്ദ്രമാക്കി പരിശീലന പരിപാടികള്‍ക്ക് 30 കോടി

2012-13 കേരള സ്വയംസംരഭക വര്‍ഷമായി ആചരിക്കും

കേരള ഇന്നവേഷന്‍ മിഷന്‍ ആരംഭിക്കും- 50 ലക്ഷം രൂപ

ഉറവിട മാലിന്യ സംസ്കരണ പരിപാടി നടപ്പാക്കും

ആരോഗ്യ മേഖല

ആയുര്‍വേദ മേഖലയുടെ സമഗ്ര വളര്‍ച്ചയും വികസനവും

മലപ്പുറം കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല- ഒരു കോടി രൂപ

മാലിന്യ സംസ്കരണത്തിനു നൂതനമായ ഉറവിട മാലിന്യ സംസ്കരണ പദ്ധതി -100 കോടി രൂപ

എല്ലാ കുടുംബങ്ങളെയും കോര്‍ത്തിണക്കിയാണു പദ്ധതി

അടിസ്ഥാന മേഖല

ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍ ഇതിന്‍റെ സാധ്യതാ പഠനത്തിന്- 50 ലക്ഷം രൂപ കണ്ണൂര്‍ വിമാനത്താവളത്തിന്-50 കോടി

എല്ലാ ജില്ലയിലും എയര്‍ സ്ട്രിപ്പുകള്‍

ആദ്യ എയര്‍ സ്ട്രിപ്പുകള്‍ കൊല്ലം, കോട്ടയം ജില്ലകളില്‍

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിനായി ബാക്കിയുളള 22 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കും

കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിനുള്ള സ്ഥലമെടുപ്പു പൂര്‍ത്തിയാക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.