1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2021

സ്വന്തം ലേഖകൻ: കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം 9 പ്രതിരോധ നിർദേശങ്ങൾ പുറത്തിറക്കി. കോ​വി​ഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ വീ​ഴ്ച​വ​രു​ത്തു​ന്ന​തു​ കൊ​ണ്ടാ​ണ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

വ്യാ​ഴാ​ഴ്ച രാ​ത്രി 10 മു​ത​ൽ 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കാ​ല​ത്തേ​ക്ക്​ നീ​ട്ടും. ലോ​ക​ത്ത്​ പ​ല രാ​ജ്യ​ങ്ങ​ളി​ലും വൈ​റ​സി​െൻറ ര​ണ്ടാം ത​രം​ഗം പ​ട​രു​ന്ന​തും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങി​യ​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വ​ലി​യ ഹാ​ളു​ക​ളി​ലും വി​വാ​ഹ മാ​ളു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും വി​ല്ല​ക​ളി​ലും റെ​സ്​​റ്റ്​ ഹൗ​സു​ക​ളി​ലും ക്യാ​മ്പു​ക​ളി​ലു​മൊ​ക്കെ​യാ​യി ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ൾ, കോ​ർ​പ​റേ​റ്റ് യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും പാ​ർ​ട്ടി​ക​ളും 30 ദി​വ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ചെ​റി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ ആ​കാം.

പ​േ​ക്ഷ അ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ 20ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ചു​കൂ​ടാ​ൻ പാ​ടി​ല്ല. എ​ല്ലാ വി​നോ​ദ, ഉ​ല്ലാ​സ, കാ​യി​ക, ഗെ​യിം​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വ​ൻ​റു​ക​ളും നി​ർ​ത്തി. സി​നി​മ​ശാ​ല​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലു​മു​ള്ള വി​നോ​ദ, കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ, ജി​മ്മു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല.

റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ മു​ത​ലാ​യ​വ​യി​ൽ ഡൈ​നി​ങ്​ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി പാ​ർ​സ​ൽ മാ​ത്ര​മാ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇൗ ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം 10 ദി​വ​സ​ത്തേ​ക്കാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​യും പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യി​രി​ക്ക​ണം.

നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​നം ആ​ദ്യ​ഘ​ട്ട​ത്തി​ൽ 24 മ​ണി​ക്കൂ​റും ര​ണ്ടാ​മ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ 48 മ​ണി​ക്കൂ​റും മൂ​ന്നാം ത​വ​ണ ആ​വ​ർ​ത്തി​ച്ചാ​ൽ ഒ​രാ​ഴ്ച​യും നാ​ലാം ത​വ​ണ​യും ലം​ഘ​നം തു​ട​ർ​ന്നാ​ൽ ഒ​രു മാ​സ​വും അ​ട​ച്ചി​ടേ​ണ്ടി​വ​രും. ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ചു​കൂ​ടാ​ൻ പാ​ടി​ല്ല.

മ​യ്യി​ത്ത്​ ന​മ​സ്കാ​ര​ത്തി​ന് കൃ​ത്യ​മാ​യ സ്ഥ​ലം വേ​ർ​തി​രി​ക്കു​ക. ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ഖ​ബ​റ​ട​ക്കം ന​ട​ക്കു​മ്പോ​ൾ ഇ​രു ഖ​ബ​റു​ക​ൾ ത​മ്മി​ൽ 100 മീ​റ്റ​റെ​ങ്കി​ലും അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണം. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഇ​വ കൃ​ത്യ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യം ഫീ​ൽ​ഡ് മോ​ണി​റ്റ​റി​ങ്​ ടീ​മു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

നിലവിൽ ഇന്ത്യയിലും യുഎഇയിലും കുടുങ്ങിയ സൗദി വീസക്കാർക്ക് ഒമാൻ, ബഹ്റൈൻ വഴി സൗദിയിലേക്ക് പോകാം. സന്ദർശകവീസയിൽ ഒമാനിലും ബഹ്റൈനിലും എത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം യാത്ര. ചെലവു കൂടും. വീസ ഓൺ അറൈവൽ ലഭിക്കുന്ന ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കു മാത്രമേ ബഹ്റൈൻ വഴി സൗദിയിലെത്താനാകൂ. ഒമാൻ വഴി എല്ലാവർക്കും യാത്രയാകാം.

ഇതുവരെ യുഎഇ വഴിയാണു പലരും ഇങ്ങനെ പോയിരുന്നത്. എന്നാൽ, യുഎഇ യാത്രക്കാർക്കും വിലക്കു വന്നതോടെയാണു ട്രാവൽ ഏജൻസികൾ ബദൽ സംവിധാനവുമായി എത്തിയത്. വിലക്കുള്ള രാജ്യക്കാർ അതു ബാധകമല്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം പിസിആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് തെളിയിച്ചാൽ സൗദിയിൽ പ്രവേശനം ലഭിക്കുമെന്നാണ് വ്യവസ്ഥ. ഖത്തറിൽ സന്ദർശക വീസ ലഭ്യമല്ലാത്തതിനാൽ അതുവഴി പോകാനാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.