1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കായ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇറാഖിന്റെ ആണവായുധ പദ്ധതിക്ക് പണമിടപാടുകള്‍ നടത്താന്‍ സഹായിച്ചെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. 160 ബില്യണ്‍ പൗണ്ടിന്റെ ഇടപാടുകളാണ് ഇറാഖിലെ തീവ്രവാദികള്‍ക്ക് വേണ്ടി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് നടത്തിയിട്ടുളളതെന്നും അമേരിക്ക ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ടെഹ്റാന്‍ പദ്ധതിയുമായി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സഹകരിക്കുന്നുണ്ടെന്നും അമേരിക്കന്‍ നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കി സഹായിക്കുക വഴി അന്താരാഷ്ട്ര സുരക്ഷയ്ക്കും നിയമങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയാണ് സ്്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ചെയ്തതെന്നും അമേരിക്കന്‍ നിരീക്ഷകര്‍ വിലയിരുത്തി.

ഇറാഖിന്റെ ആണവായുധ പദ്ധതിയായ ടെഹ്‌റാന് സാമ്പത്തിക സഹായം നല്‍കുന്ന മൂന്ന് ഇറാനിയന്‍ ബാങ്കുകളുമായി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് ഇടപാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്ന് ഇറാനിയന്‍ ബാങ്കുകളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് സംശയവും അമേരിക്കന്‍ അധികാരികള്‍ സംശയിക്കുന്നുണ്ട്. ഹെസ്ബുളള, ഹമാസ്, പാലസ്തീന്‍ ഇസ്ലാമിക ജിഹാദ് എന്നീ തിവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കുന്നത് ഈ മൂന്ന് ഇറാനിയന്‍ ബാങ്കുകളാണ് എന്നതാണ് യുഎസ് അധികൃതരുടെ നിഗമനം. ഇറാനിയന്‍ ബാങ്കുകളെ കൂടാതെ ബര്‍മ്മ, ലിബിയ, സുഡാന്‍ എന്നീ രാജ്യങ്ങളുമായും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് രഹസ്യഇടപാടുകളുണ്ടെന്നാണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലണ്ടന്‍ ആസ്ഥാനമായിട്ടുളള സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന ആഗോള വ്യാപകമായി 87,000 ഉദ്യോഗസ്ഥരാണ് ഉളളത്. ഇതില്‍ 2,000 ലണ്ടനില്‍ തന്നെയാണ്. അമേരിക്കന്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് പ്രവര്‍ത്തിച്ചത്.ലോകത്തിന്റെ തന്നെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നത്തില്‍ നിയമപരവും വിശ്വാസപരവുമായ എല്ലാ നിര്‍ദ്ദേശങ്ങളും ബാങ്ക് ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ അമേരിക്ക ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയെ മുന്‍നിര്‍ത്തിയാണ് രഹസ്യഇടപാടുകള്‍ നടത്തിയിരിക്കുന്നത്.

ഒന്‍പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് റെഗുലേഷന്‍ അതോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ബാങ്കുകളില്‍ നിന്ന് വയര്‍ ട്രാന്‍സ്ഫര്‍ നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന സംവിധാനത്തില്‍ നിന്ന് എസ് സി ബി ചില വിവരങ്ങള്‍ നീക്കം ചെയ്തതായും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അറുപതിനായിരത്തിലധികം ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. എസ് സി ബിയുടെ അമേരിക്കയിലെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മയക്കുമരുന്ന് കടത്തുകാരുമായി രഹസ്യ ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് എച്ച്എസ്ബിസിയും സമാനമായ അന്വേഷണനടപടികള്‍ നേരിടുന്നുണ്ട്. പലിശനിരക്കില്‍ ക്രിത്രിമം കാണിക്കാനായി ലിബോര്‍ റേറ്റുകള്‍ കുറച്ച് കാണിച്ചതിന് ബ്രട്ടീഷ് ബാങ്കായ ബാര്‍ക്ലേസ് അടുത്തിടെ വന്‍ തുക പിഴ ഒടുക്കിയിരുന്നു. ലിബോര്‍ വിവാദത്തെ തുടര്‍ന്ന് റോയല്‍ സ്‌കോട്ട്‌ലാന്‍ഡ് ബാങ്ക് ഉള്‍പ്പടെ പതിനഞ്ചാളം ബാങ്കുകള്‍ അന്വേഷണം നേരിടുകയാണ്. അമേരിക്കന്‍ അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ട് സത്യസന്ധമാണങ്കില്‍ ബാങ്കിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുമെന്ന് ഷാഡോ ട്രഷറി മിനിസ്റ്റര്‍ ക്രിസ് ലെസ്ലി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് എസ് സി ബി തങ്ങളുടെ റെക്കോര്‍ഡ് ലാഭകണക്കുകള്‍ പുറത്തുവിട്ടത്. 2.3 ബില്യണ്‍ പൗണ്ടാണ് എസ് സി ബി.ുടെ ലാഭം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് സര്‍ മെര്‍വിന്‍ കിംഗിന്റെ അനന്തരാവകാശിയായി പരിഗണിക്കുന്ന ആളാണ് എസ് സി ബിയുടെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ സാന്‍ഡ്‌സ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.