1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

ഉച്ചഭക്ഷണത്തിന്റെ സമയത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കാന്‍ പാടില്ലന്ന് സ്കൂള്‍ അധികൃതര്‍. അത്യാവശ്യകാര്യങ്ങള്‍ക്കായി പിറുപിറുക്കാമെന്നും അല്ലാത്ത സമയം നിശബദ്ധരായിരിക്കണമെന്നുമാണ് സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ പുതിയ നിര്‍ദ്ദേശം. കുട്ടികളുടെ ശബ്ദം കാരണം സ്‌കൂളിലെ ടീച്ചര്‍മാര്‍ക്ക് തലവേദയുണ്ടാകുന്നുവെന്ന കാരണത്താലാണ് ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ നിശബ്ദരായിരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പോര്‍ട്‌സ്മൗത്തിലെ ഇസാംബാര്‍ഡ് ബ്രൂണല്‍ ജൂനിയര്‍ സ്കൂളിലാണ് വിചിത്രമായ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കുട്ടികളുടെ ശബ്ദം ആരോഗ്യപരവും സുരക്ഷാപരവുമായ നിയമങ്ങളെ ലംഘിക്കുന്നതിനാലാണ് ഇത്തരമൊരു നിയമം ഏര്‍പ്പെടുത്തിയതെന്ന് ഹെഡ്ടീച്ചര്‍ ഇയാന്‍ ഗില്‍മോര്‍ പറഞ്ഞു. 110 കുട്ടികള്‍ ഉച്ചത്തില്‍ സംസാരിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ടീച്ചര്‍മാര്‍ക്ക് മൈഗ്രേന്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്ന് ഇയാന്‍ ഗില്‍മോര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പുതിയ നിയമത്തിനെതിരേ പ്രതിക്ഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഉച്ചഭക്ഷണ സമയം കുട്ടകള്‍ക്ക് വിശ്രമിക്കാനും അടുത്ത് ഇടപഴകാനുമുളള സമയമാണ്. ഈ സമയത്ത് സംസാരിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. കുട്ടികളോട് പരസ്പരം പിറുപിറുക്കാനാണ് ഹെഡ്ടീച്ചര്‍ ആവശ്യപ്പെടുന്നത്. ചെറിയ കുട്ടികളെ സംബന്ധിച്ച് അവരെ അടിച്ചമര്‍ത്തുന്നതിന് തുല്യമാണിതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. എന്നാല്‍ കു്ട്ടികളുടെ സ്വാതന്ത്യം ഹനിക്കുന്ന നടപടിയല്ലിതെന്നും ഉച്ചഭക്ഷണത്തിന്റെ സമയത്ത് സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കും ഡിന്നര്‍ സ്റ്റാഫിനും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ പതിയെ സംസാരിക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടതെന്നും ഗില്‍മോര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.