കഷണ്ടിയുള്ളവര്‍ക്ക് സമൂഹത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. എല്ലാവരെയുംപോലെയല്ല അവരെ നാട്ടുകാര്‍ കാണുന്നത്. ചിന്തിക്കുന്നവര്‍ക്കാണ് കഷണ്ടി വരുന്നത് എന്നൊരു പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചരണം സത്യമാണോ എന്നറിയില്ല. അങ്ങനെയിരിക്കെ മുടിയെല്ലാം പോയപ്പോള്‍ ‘ഓ ഞാനൊരു ചിന്തകനായിരുന്നല്ലേ’ എന്ന് ആത്മഗതം കൊണ്ടവരും ഇഷ്ടം പോലെയുണ്ട് നാട്ടില്‍. എന്നാല്‍ കളികാര്യമാകുകയാണ്. കഷണ്ടി മാറ്റാനുള്ള മരുന്നൊക്കെ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. കഷണ്ടി ചികിത്സിച്ച് മാറ്റാന്‍ പറ്റിയില്ലെങ്കിലും മറ്റ് പലരീതിയിലും കഷണ്ടി മാറ്റാന്‍ സാധിക്കും.
ലക്ഷക്കണക്കിനു പുരുഷന്മാരുടെയും അത്രത്തോളം വരില്ലെങ്കിലും ഒട്ടേറെ സ്‌ത്രീകളുടെയും മനമുരുകിയുള്ള പ്രാര്‍ഥനയ്‌ക്കാണ് ഫലമുണ്ടാകുന്നത്. കഷണ്ടിക്കു മരുന്ന് വിപണിയിലെത്താന്‍ അഞ്ചു വര്‍ഷം വേണ്ടിവരില്ലെന്നു ശാസ്‌ത്രലോകം ഉറപ്പു നല്‍കിയിരിക്കുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയാ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരിക്കുന്നതുപ്രകാരം തലയോടിന് പുറത്തുള്ള PGD2 എന്ന പ്രോട്ടീനാണ് മുടിയെല്ലാം പിഴുതുകളയുന്നത്. അതായത് PGD2 സാധാരണ അളവിലും കൂടുതല്‍ കണ്ടുവരുന്നവരിലാണ് കഷണ്ടി കൂടുതലായിട്ടുള്ളതത്രെ. ഇതിനെ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ കഷണ്ടിവരുന്നത് തടയാന്‍ സാധിക്കും.
തലയോട്ടിയില്‍ മുടി വളര്‍ച്ച തടയുന്ന രാസവസ്‌തു കണ്ടെത്താന്‍ കഴിഞ്ഞതാണ് പ്രതീക്ഷയ്‌ക്ക് അടിസ്‌ഥാനം. ഈ രാസവസ്‌തുവിനുള്ള മറുമരുന്ന് മറ്റ് ആവശ്യങ്ങള്‍ക്കായി നേരത്തേതന്നെ വികസിപ്പിച്ചിട്ടുള്ളതാണ് മരുന്നു വിപണിയിലെത്താന്‍ വൈകില്ലെന്ന ഉറപ്പിനു പിന്നിലുള്ളത്. പിഡിജി2 പ്രോട്ടീനുള്ള പ്രതിവിധി ആസ്‌ത്മയ്‌ക്കുള്ള മരുന്നുകള്‍ക്കു വേണ്ടി നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ഇത് ക്രീമുകളും ലോഷനുകളുമായി പുറത്തിറക്കുന്നതിനുള്ള വഴികളാണ് ഇനി കണ്ടെത്താനുള്ളത്. ബ്രിട്ടനില്‍ ഏകദേശം 74ലക്ഷം പുരുഷന്മാര്‍ കഷണ്ടിയുള്ളവരായി കണക്കാക്കുന്നു. എന്തായാലും വരും തലമുറക്ക് ഒരനുഗ്രഹമായേക്കം പുതിയ കണ്ടെത്തലുകൾ എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകളിലുള്ള മുടി കൊഴിച്ചിലിനും ഒരു കാരണം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും ആകംക്ഷയോടെതന്നെയായിരിക്കും പുതിയ ഉല്പന്നത്തിനായി കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല