1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

ബര്‍മിംഗ്ഹാം ഇന്ത്യന്‍ വംശജന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മറ്റൊരാള്‍ കൂടെ അറസ്റ്റിലായി. 41കാരനായ ഒരാളെയാണ് ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. അവതാര്‍ കൊളാരിന്റെയും(62) അദ്ദേഹത്തിന്റെ ഭാര്യ കാരോള്‍(58) എന്നിവരുടെ മൃതദേഹം ബുധനാഴ്ച്ചയാണ് ഡിക്ടടീവ് കോണ്‍സ്റ്റബിള്‍ ആയ മകന്‍ ജേസന്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഈ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായ 24 കാരന്‍ ഇപ്പോഴും കസ്റ്റഡിയില്‍ തന്നെയാണ്.

പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് തലക്കേറ്റ ആഘാതമാണ് മരണ കാരണം. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ആഘാതം ഏറ്റിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. ഇവരുടെ മകനായ ജേസന്‍ വെസ്റ്റ്‌ മിഡ്ലാന്‍ഡ്‌ പോലീസിലാണ് ജോലി ചെയ്യുന്നത്. ബര്‍മിംഗ്ഹാം ഹാന്‍ഡ്സ് വര്‍ത് വുഡിലെ സ്വവസതിയില്‍ വച്ചാണ് ദമ്പതികള്‍ ഇരുവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല് മക്കളും എട്ടു പേരമക്കളും ഉണ്ടായിരുന്ന ഇവരുടേത് നാല്പതു വര്ഷം നീണ്ട സന്തോഷകരമായ ദാമ്പത്യമായിരുന്നു.

കൊലപാതകികളെ എത്രയും പെട്ടെന്ന് പിടിക്കും എന്നു അന്വേഷണോദ്യോഗസ്ഥനായ ബക്കര്‍ അറിയിച്ചു. മാത്രവുമല്ല തങ്ങളെ ബന്ധപെട്ട എല്ലാ നല്ല മനസുകള്‍ക്കും നന്ദി രേഖപ്പെടുത്തി. മരണപ്പെട്ട ദമ്പതികളുടെ മക്കള്‍ നടത്തിയ സഹായാഭ്യര്ഥനക്ക്‌ ശേഷം രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റു നടന്നു. ഒരു ചാരിറ്റി കൊലപാതകികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരം പൌണ്ട് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം മികച്ച പ്രതികരണമാണ് എല്ലായിടങ്ങളില്‍ നിന്നും പോലീസിനു ലഭിച്ചത്. അതിനു ശേഷമാണ് ഈ അന്വേഷണത്തിന് പെട്ടെന്ന് തന്നെ തുമ്പ് ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.