1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

സക്കറിയ പുത്തന്‍കുളം

മാള്‍വെണ്‍: പ്രവാസി മലയാളി വിശ്വാസസമൂഹം കണ്ടതിലേയ്ക്കും ഏറ്റവും വലിയ കൂട്ടായ്മയായിരുന്നു ഇന്നലെ മാള്‍വെണ്‍ മലയില്‍ കണ്ടത്. ഏകമനസോടെ ദൈവസ്തുതികളാല്‍ ഏഴായിരത്തിലധികം വിശ്വാസികള്‍, അതില്‍ ആയിരത്തിയെണ്ണൂറിലധികം കുട്ടികള്‍. യുകെ കണ്ടതിലേയ്ക്കും ഏറ്റവും വലിയ കൂട്ടായ്മയെന്ന് നിസംശയം പറയാന്‍ സാധിക്കും മാള്‍വെണ്‍ മലയിലെ ഇന്നലത്തെ യാഹോവായിരെ കണ്‍വന്‍ഷന്‍ കൂട്ടായ്മ.

പ്രധാനഹാളില്‍ അയ്യായിരത്തിലധികം കസേരകളാണ് തയ്യാറാക്കിയിരുന്നത്. രാവിലെ ഒന്‍പതരയ്ക്ക് തന്നെ മുഴുവന്‍ കസേരകളും നിറ‍ഞ്ഞുകവിഞ്ഞു. പിന്നീട് വന്നവരെ ഹാളിന്റെ പിന്‍ഭാഗത്തും വശങ്ങളിലുമായി ക്രമമായി നിര്‍ത്തി. കൂര്‍ബാനയ്ക്കുശേഷം ഏഴ് മുതല്‍ പതിനാല് വയസുവരെ പ്രായമുള്ള ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ക്ക് തൊട്ടടുത്ത ഹാളില്‍ പ്രത്യേക ശുശ്രൂഷ ഒരുക്കിയിരുന്നു.

കുട്ടികളെ മാറ്റിയതിനുശേഷവും എല്ലാവര്‍ക്കും ഇരിപ്പിടം ലഭ്യമായില്ല. അട്ടപ്പാടിയിലെ ആദ്യവെള്ളിയാഴ്ച ശുശ്രൂഷകളിലെ വാഹനവ്യൂഹത്തെ അനുസ്മരിപ്പിക്കുംവിധമായിരു്നു മാള്‍വെണിലെ പാര്‍ക്കിംങ്ങ്. അന്‍പതിലധികം വലിയ ബസ്സുകള്‍, ആയിരലത്തി ഇരുന്നൂറിലധികം കാറുകള്‍. അതിശൈത്യത്തെ അവഗണിച്ചു ഏഴായിരത്തിലധികം വരുന്ന വിശ്വാസികള്‍. പരിശുദ്ധാത്മാഭിഷേകത്താല്‍ പൂരിതരായി.

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

രാവിലെ എട്ടിന് ജപമാലയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് നിരവധി വൈദീകരുടെ സഹകാര്‍മികത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ മുഖ്യകാര്‍മികനായി ദിവ്യബലി അര്‍പ്പിച്ചു. ദൈവവചനം ഹൃദയത്തിലാണ് സൂക്ഷിക്കേണ്ടതെന്നും ബുദ്ധിയില്ലല്ലെന്നും മനസും ശരീരവും ശുദ്ധമാക്കാന്‍ ദൈവവചനത്തിന് സാധിക്കുമെന്നും മുഖ്യ വചനപ്രഘോഷകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. കുടിലബുദ്ധിയോടെ വചനത്തെ സ്വീകരിക്കുന്നവര്‍ ദൈവത്തെയാണ് അകറ്റുന്നതെന്നും ഓരോ വചത്തിനും ദൗത്യമുണ്ടെന്നും ദൈവീകകാര്യങ്ങളില്‍ നിര്‍ലോഭത വേണമെന്നും ഫാ. സേവ്യാര്‍ ഖാന്‍ പറഞ്ഞു. ഫാ. സേവ്യര്‍ ഖാന്‍ നയിച്ച വിടുതല്‍ ശുശ്രൂഷ ദൈവാനുഭവം ഉളവാക്കി. ഫാ. ജോമോന്‍ തൊമ്മാന കുമ്പസാരത്തിന് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.