1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2012

സമയം ലാഭിക്കുവാന്‍ സഹായിക്കും എന്ന് കരുതിയിരുന്ന സ്വയം സേവനം കൂടുതല്‍ സമയം എടുക്കുന്നു എന്നത് തെളിഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതിനു സ്വയംസേവനം സഹായകമല്ല എന്ന് ഒരു സര്‍വേയില്‍ കണ്ടെത്തി. ടെസ്കോ,ആസ്ട,സൈന്‍സ്ബരി,മാര്‍ക്സ്‌&സ്പെന്‍സര്‍ തുടങ്ങിയവരുടെ സ്വയംസേവനം ഉള്ളതും സഹായിക്കുവാന്‍ ജോലിക്കാര്‍ ഉള്ളതുമായ പതിനാറോളം വ്യത്യസ്ത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സന്ദര്‍ശിച്ചപ്പോള്‍ പന്ത്രണ്ടു തവണയും സാധനങ്ങള്‍ കണ്ടെത്താതെ വിഷമിക്കുകയും വൈകുകയും ചെയ്തു. ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ 26000 പുതിയ സ്വയംസേവനപണമടക്കല്‍ സൌകര്യങ്ങള്‍ ഇറക്കിയിരുന്നു.

സ്ഥാപനങ്ങളുടെ അധികാരികള്‍ ഇവ ക്യൂ ഇല്ലാതാക്കി എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ സൌകര്യങ്ങള്‍ തികച്ചും വിപരീതമായാണ് വാങ്ങാന്‍ വരുന്നവരെ ബാധിക്കുന്നത് എന്ന് സര്‍വേ പറയുന്നു. പലപ്പോഴും അനാവശ്യമായ സാധനങ്ങള്‍ ഷോപ്പിംഗ്‌ ബാഗില്‍ കണ്ടെത്തുന്നതിനെ തുടര്‍ന്ന് മിക്കവാറും ആളുകള് ക്രോധപരവശരാകുകയാണ് ഉണ്ടാകുന്നത്. സെല്‍ഫ്‌ സ്കാനര്‍ ഉപയോഗിച്ച ഇരുന്നൂറ്റി നാല്പതു പേരില്‍ നാലില്‍ ഒന്ന് എന്നയളവില്‍ മറ്റുള്ളവരുടെ സഹായം ആവശ്യപ്പെട്ടു.

പണം അടക്കുന്നതിനുള്ള കാര്‍ഡുകളില്‍ അല്ലെങ്കില്‍ പച്ചക്കറികളുടെ അളവുകളില്‍ ഒക്കെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ന്യൂകാസില്‍,ലണ്ടന്‍,കെന്റ്,ബെര്‍ക്ഷയാര്‍,സറേ എന്നിവിടങ്ങളിലാണ് ജനങ്ങള്‍ ഈ ബുദ്ധിമുട്ടനുഭവിക്കുന്നത്. രണ്ടു ബാസ്ക്കറ്റ്‌ സാധനങ്ങളുടെ ബില്ലിങ്ങിനും ഷോപ്പിങ്ങിനും ഏകദേശം പത്തു മിനിറ്റ് സ്വയം സേവനത്തില്‍ എടുത്തപ്പോള്‍ മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെ ഇത് നടത്തിയത് വെറും മൂന്നു മിനുട്ടില്‍ ആയിരുന്നു.

പല ഇടങ്ങളിലും ലിസ്റ്റ് ഉപയോഗപ്പെടുത്തി സാധനങ്ങള്‍ കണ്ടെത്തുവാനായിരുന്നു പ്രയാസം. എന്നാല്‍ മിക്ക നല്ല ഷോപ്പിംഗ്‌ സൂപ്പര്മാര്‍ക്കറ്റുകളും സ്വയം സേവനം ഒരു ഇതര മാര്‍ഗം എന്ന രീതിയിലാണ് എടുത്തിട്ടുള്ളത്. സഹായിക്കുവാന്‍ ജീവനക്കാരെ ഇഷ്ട്ടപെടുന്ന കസ്റ്റമേഴ്സിനെ തങ്ങള്‍ ഒരിക്കലും നിരാശരാക്കില്ല എന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.