1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2023

ബിനു ജോർജ്: ഐൻസ്ഫോർഡ് മൗണ്ട് കാർമൽ മിഷൻ ഏപ്രിൽ 15 ന് യുവജനങ്ങൾക്ക് വേണ്ടി പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാൻ ചുകപ്പുര നയിക്കുന്ന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് പ്രസ്തുത സെമിനാർ കുട്ടികൾ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങൾ ക്രിസ്തീയ പശ്ചാത്തലത്തിൽ വിശദമായി പ്രതിപാദിക്കുന്ന സെമിനാർ ആണ് നടക്കുക.

ഇതോടൊപ്പം എങ്ങിനെ നല്ല മാതാപിതാക്കളാകാം എന്ന വിഷയം ആസ്പദമാക്കി ധ്യാനഗുരുവും ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട് നയിക്കുന്ന ക്ലാസ് മാതാപിതാക്കൾക്കായും സൗദീകരിച്ചിരിക്കുന്നു.

ഐൽസ്ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9:30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് സമാപിക്കും. പങ്കെടുക്കാൻ താൽപ്പരയമുള്ളവർ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

ലാലിച്ചൻ ജോസഫ്  07453633009

റോജോ കുര്യൻ: 07846038034

ജോസഫ് കരുമത്തി : 07760505659

ജോസഫ് ജോസഫ് : 07550167817

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.