പുകവലി എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും എന്നതില്‍ യാതൊരു തര്‍ക്കവും വേണ്ട. എന്നാല്‍ ഗര്‍ഭിണികള്‍ പുകവലിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന് പലര്‍ക്കും അറിയില്ല. ഏഴു മാസം ഗര്‍ഭിണിയായ ഒരുവള്‍ പുകവലിക്കുന്നത് മൂലം സ്വന്തം കുട്ടിയുടെ ആരോഗ്യമാണ് തകരാറിലാക്കുവാന്‍ പോകുന്നത്. ഇതിനെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം.
ഗര്‍ഭിണികള്‍ പുകവലി ഉപേക്ഷിച്ചില്ലെങ്കില്‍
* കാലമാകുന്നതിനു മുന്‍പേ കുട്ടിയെ പ്രസവിക്കുന്നു.
* ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരം കുറവായിരിക്കും.
* കുട്ടി രക്തം കട്ട പിടിച്ചു മരിക്കുന്നതിനുള്ള സാധ്യത ഇരട്ടിയായിരിക്കും.
* കുട്ടിയുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു.
* ജനിക്കുന്ന കുട്ടിക്ക് ശ്വാസകോശ അസുഖങ്ങള്‍ കൂടുതല്‍ ഉണ്ടാകും.
* കുട്ടികളുടെ അവയവ വലിപ്പം മറ്റു കുട്ടികളേക്കാള്‍ കുറവായിരിക്കും.
* ഭാവിയില്‍ ജനിക്കുന്ന കുട്ടി പുക വലിക്കുവാനുള്ള സാധ്യത കൂടുതലാണ്.
തുടങ്ങിയവയാണ് ഇപ്പോള്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍. ഗര്‍ഭിണികള്‍ വലിക്കുന്ന പുകയുടെ അംശം പ്ലാസന്റയിലൂടെ ഭ്രൂണത്തെ ബാധിക്കുവാന്‍ സാധ്യതയുണ്ട്. ഇത് ഓക്സിജന്റെ കുറവ്,കാലമാകുന്നതിനു മുന്പുള്ള പ്രസവം എന്നിവയ്ക്ക് കാരണമാക്കും. സിഗരട്ടുകളുടെ എണ്ണം കുറച്ചാലും പുക വലിക്കുമ്പോള്‍ കൂടുതല്‍ പുക ഉള്ളിലേക്ക് എടുക്കുന്നതിനാല്‍ രക്തത്തില്‍ കലരുന്ന വിഷത്തിന്റെ അളവില്‍ വലിയ മാറ്റം ഒന്നും സംഭവിക്കുന്നില്ല. ഈയടുത്താണ് പൂര്‍ണ ഗര്‍ഭിണിയായ ഒരുവള്‍ പുകവലിച്ചതിനെത്തുടര്‍ന്ന് പ്രസവിച്ച കുട്ടിക്കു ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല