ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെ ഓഫിസിലേക്ക് വിളിച്ച് ലൈഗിക ചുവയോടെ സംസാരിക്കുകയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത ഇംഗ്ലണ്ട് സ്വദേശിയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലെ ബ്രിട്ടീഷ് ഇന്‍റര്‍നാഷണല്‍ സ്‌കൂളായ ട്രിയോ വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോള്‍ ഫ്രാന്‍സിസ് മീക്കിന്‍സ് (37) ആണ് അറസ്റ്റിലായത്.
കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു അറസ്റ്റ്. പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ മനേജ്മെന്‍റ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ജുവനൈല്‍ ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍ രവികാന്ത് ഗൗഡ പറഞ്ഞു. മീക്കിന്‍സിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു.
ബ്രിട്ടീഷ് പാഠ്യ പദ്ധതി പ്രകാരം ക്ലാസ് നടക്കുന്ന സ്‌കൂള്‍ നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകളില്‍ ഒന്നാണ്. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരാതിയെന്നും സംഭവം ഞെട്ടലുണ്ടാക്കിയതായും സ്‌കൂള്‍ മാനേജ്‌മെന്‍റ് പറഞ്ഞു. അന്വേഷണത്തില്‍ പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്ന് സ്‌കൂള്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഭട്ടാചാര്യ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല