കേരളത്തിലെ സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രമുഖ സംവിധായകന്‍ ഷാജി കൈലാസ്.
‘സി.പി.ഐ.എം ജനങ്ങളുടെ പ്രസ്ഥാനമാണ്. മനുഷ്യമോചനത്തിന്റെ പ്രസ്ഥാനം. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാമെന്ന് പലരും മോഹിക്കുന്നുണ്ട്. അതൊക്കെ ആഗ്രഹങ്ങള്‍ മാത്രമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആരും സി.പി.ഐ.എം വിട്ടുപോയിട്ടില്ല. പോകുകയുമില്ല. ‘ ഷാജി കൈലാസ് പറഞ്ഞു.
ജനപ്രസ്ഥാനത്തിന്റെ ശക്തിയും സ്‌നേഹവും ധര്‍മവും എന്തെന്ന് മനസിലാക്കിയ താന്‍ ഇപ്പോഴും സിപിഎമ്മിന്റെ ഉറച്ച പ്രവര്‍ത്തകനാണെന്ന് ഷാജി വ്യക്തമാക്കി.സി.പി.ഐ.എം പലരീതിയില്‍ അണികളില്‍ നിന്ന് ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഷാജി കൈലാസ് പാര്‍ട്ടിയില്‍ നിന്നും അകന്നിരിക്കുന്നു തുടങ്ങിയ വാര്‍ത്തകളില്‍ എത്രകണ്ടു സത്യമുണ്ട് എന്ന ചോദ്യത്തിന് മറുപടിയായാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
താന്‍ കണ്ട രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ശക്തനായ നേതാവാണ് പിണറായി വിജയന്‍ എന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ‘കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ എന്തുവില കൊടുത്തും നടപ്പിലാക്കാന്‍ പിണറായിയെ പോലെയുള്ള ഒരാള്‍ക്കേ സാധിക്കൂ. അധികാരവര്‍ഗം പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍, ഈ പ്രസ്ഥാനത്തെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നു ചങ്കൂറ്റത്തോടെ പറഞ്ഞുകൊണ്ടു സി.പി.ഐ.എമ്മിനെ നയിക്കാന്‍ പിണറായിക്ക് കഴിയുന്നുണ്ട്’ ഷാജി വ്യക്തമാക്കി.
അതേസമയം ഏത് രാഷ്ട്രീയ പാര്‍ട്ടികളിലും നല്ല നേതാക്കളും മോശം നേതാക്കളുമുണ്ട്. തലസ്ഥാനത്തു ജീവിക്കുന്നതുകൊണ്ട് മിക്ക നേതാക്കളെയും അടുത്തറിയാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഷാജി കൈലാസ് പറഞ്ഞു.രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട്. മാത്രമല്ല, കച്ചവടവല്‍ക്കരണവും രാഷ്ട്രീയത്തിലുണ്ട്. ലീഡര്‍ഷിപ്പ് ഒരിക്കലും യുദ്ധ പ്രഖ്യാപനങ്ങളോ വെല്ലുവിളികളോ നടത്താന്‍ പാടില്ല. എത്ര വലിയ നേതാവായാലും സ്വന്തം പാര്‍ട്ടിയെക്കുറിച്ചു മോശമായി സംസാരിക്കുമ്പോള്‍ അതു യുവതലമുറയെയാണു ബാധിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും വേണ്ടിയായിരിക്കണം രാഷ്ട്രീയം. അതുകൊണ്ടു നേതാക്കന്മാര്‍ സംയമനം പാലിക്കണമെന്നും ഷാജി കൈലാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല