ശബ്ദം കൊണ്ട് അമേരിക്ക കീഴടക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി. അമേരിക്കയിലെ സ്വീകരണമുറികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് ഷാരോണ്‍ മത്തായി എന്ന ഗായികയ്ക്ക് വേണ്ടിയാണ്. അവളുടെ ശബ്ദം ഇനി അമേരിക്കയെ ഹരം പിടിപ്പിക്കും. എന്‍.ബി.സി.ചാനലിന്റെ സംഗീത റിയാലിറ്റി ഷോ ‘ദ വോയ്‌സി’ ലെ പുതിയ താരമാണ് ഈ മലയാളി പെണ്‍കുട്ടി.
പ്രാഥമിക മത്സരങ്ങളില്‍ 24 പേരെ പിന്തള്ളി ഒന്നാമതെത്തിയ ഷാരോണിന്റെ പരിപാടി ഏപ്രില്‍ രണ്ടു മുതല്‍ ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. ബ്രിട്ടീഷ് ഗായിക അഡെലെയുടെ പ്രശസ്തമായ റൂമര്‍ ഹാസ് ഇറ്റ് എന്ന ഗാനമാണ് ഷാരോണ്‍ പ്രാഥമിക റൗണ്ടില്‍ ആലപിച്ചത്. ബ്ലൈന്‍ഡ് ഓഡിഷനിങ്ങ് എന്ന പേരുള്ള പ്രാഥമിക റൗണ്ടാണ് ‘ദ വോയ്‌സി’ ന്റെ പ്രത്യേകത. ഈ റൗണ്ടില്‍ ജഡ്ജിമാര്‍ പാട്ടുകാര്‍ക്ക് പുറം തിരിഞ്ഞിരുന്നാണ് പാട്ട് വിലയിരുത്തുക. പാട്ടിഷ്ടപ്പെട്ടാല്‍ ബട്ടനമര്‍ത്തിയ ശേഷം മത്സരാര്‍ഥിക്ക് നേരെ തിരിയാം.
അങ്ങനെ തിരിയുന്ന ജഡ്ജിയായിരിക്കും മത്സരാര്‍ഥിയുടെ ഗുരുസ്ഥാനീയന്‍. ഒന്നിലധികം ജഡ്ജിമാര്‍ തിരിഞ്ഞാല്‍ ഗുരുവിനെ മത്സരാര്‍ഥിക്ക് തന്നെ തിരഞ്ഞെടുക്കാം.പ്രശ്‌സ്ത അമേരിക്കന്‍ ഗായകന്‍ ആഡം ലെവിനെയാണ് തന്റെ പാട്ടിഷ്ടപ്പെട്ട മൂന്ന് ജഡ്ജിമാരില്‍ നിന്ന് ഷാരോണ്‍ തിരഞ്ഞെടുത്തത്. നേരത്തേ ഗ്ലീ പ്രൊജക്ട് എന്ന റിയലിറ്റി ഷോയിലും ഷാരോണ്‍ പങ്കെടുത്തിരുന്നു.’അതില്‍ വിജയിക്കാഞ്ഞത് നന്നായി .അല്ലെങ്കില്‍ എനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാനാവുമായിരുന്നില്ല’-ഷാരോണ്‍ പറയുന്നു. ഷാരോണിന്റെ അച്ഛന്‍ മനോരോഗ വിദഗ്ധനും അമ്മ നഴ്‌സുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല