സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്റെ വളര്‍ത്തച്ഛന് എതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം. കഴിഞ്ഞ ദിവസം ഷെറിന്റെ വളര്‍ത്തച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഒക്ടോബര് ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. ഒക്ടോബര് 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‌നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിര്‍ബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പോലീസില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
എറണാകുളം സ്വദേശികളായ വെസ്ലിയും ഭാര്യ സിനിയും രണ്ടു വര്‍ഷം മുന്‍പാണ് ഷെറിനെ ബിഹാറില്‍നിന്നു ദത്തെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല