തൃശ്ശൂര്‍: ഷോളയാറില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് വയസ് പ്രായമുള്ള ആണ്‍പുലി ചത്തു. പുലിയെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ ഇന്നലെ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഇന്നുരാവിലെയാണ് പുലി ചത്തത്.
നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ പുലി രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
പുലിക്ക് പരിക്കേറ്റതെങ്ങനെയെന്നു വ്യക്തമല്ല. ഉയരത്തില്‍ നിന്നു വീണതാണെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല