1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2012

നമ്മുടെ സമൂഹം അല്ലെങ്കില്‍ നാട്ടുകാര്‍ ഓരോര്‍ത്തര്‍ക്കും ഓരോ സ്ഥാനം കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്, അവിടെ ഇരുന്നു കൊള്ളണം എന്നാണ് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും അപ്രഖ്യാപിത നിര്‍ദേശം. ഇനി അഥവാ ആരെങ്കിലും ഇത് തെറ്റിച്ചാലോ അതൊരു വാര്‍ത്തയായി.. പിന്നെ ചര്‍ച്ച, കാരണം തിരക്കി അന്വേഷണം. ഹോ! ഒന്ന് വ്യത്യസ്തമായി ചിന്തിക്കാനും ചെയ്യാനുമുള്ള പ്രൈവസി പോലും നമുക്കില്ലേ? ഇത്തരത്തില്‍ വ്യ­ത്യ­സ്ത­ത­യാ­ണ് ഒരു സം­ഭ­വ­ത്തെ കൊ­ണ്ടാ­ട­പ്പെ­ടു­ന്ന വാര്‍­ത്ത­യാ­ക്കി മാ­റ്റു­ന്ന­ത്. ഉദാഹരണമായി സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നതോ മോഹന്‍ലാല്‍ അഭിനയിക്കുന്നതോ ഒരു വാര്‍ത്തയല്ല, നേരെ തിരിച്ച് സച്ചിന്‍ അഭിനയിച്ചാല്‍ മോഹന്‍ലാല്‍ ക്രിക്കറ്റ് കളിച്ചാല്‍ അതൊരു വാര്‍ത്തയാണ്.

രാ­ഷ്ട്രീ­യ­ത്തെ വള­രെ ഗൌ­ര­വ­മാ­യി കാ­ണു­ക­യും രാ­ഷ്ടീ­യ­കാ­ര്യ­ങ്ങ­ളില്‍ ശക്ത­മാ­യി ഇട­പെ­ടു­ക­യും ചെ­യ്യു­ന്ന­വ­രാ­ണ് മല­യാ­ളി­കള്‍. അതു­കൊ­ണ്ടു­ത­ന്നെ മല­യാ­ളി­ക­ളു­ടെ പൊ­തു­ബോ­ധം രാ­ഷ്ട്രീ­യ­ക്കാര്‍­ക്കു ചാര്‍­ത്തി­ക്കൊ­ടു­ക്കു­ന്ന­ത് കപ­ട­ഗൌ­ര­വ­ത്തി­ന്റെ പു­റ­ന്തോ­ടാ­ണ്. അതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പാടുന്നതും ആടുന്നതും നമുക്ക്‌ ആരോജകമായി തോന്നുന്നതും. ത­ങ്ങ­ളു­ടെ പ്ര­ശ്ന­ങ്ങള്‍ പോ­രാ­ടി­ ­നേ­ടി­ത്ത­രാന്‍ പാ­ക­ത്തി­നു­ള്ള ഒരു പക്വത നമ്മു­ടെ നേ­താ­ക്ക­ളില്‍ നാം പ്ര­തീ­ക്ഷി­ക്കു­ന്നു. എന്നുകരുതി ശ്രീമതി ടീച്ചര്‍ക്ക് ഡാന്‍സ്‌ കളിക്കാന്‍ പാടില്ലയെന്നുണ്ടോ?

എന്തിനേറെ നമ്മുടെ പി.ജെ ജോസഫ്‌ പലപ്പോഴും പല വേദികളിലും അത്ര നല്ലതല്ലാത്ത പാട്ടുകള്‍ പാടുന്നയാളാണ്. എന്നാലും പാടുന്നു. ഒരാള്‍ക്ക് പാടാന്‍ തോന്നിയാല്‍ പാടുക. അത്രേയുള്ളു. അത് അയാളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍, പാട്ട് എത്ര മോശമാണെങ്കിലും പാടാനുള്ള അയാളുടെ സ്വതന്ത്ര്യത്തെ അംഗീകരിച്ചെ പറ്റൂ. ജനപ്രതിനിധിയായ ഒറ്റ കാരണംകൊണ്ട് പി ജെ ജോസഫിന്റെ പാട്ടിന് ഇന്നേവരെ അവഗണന നേരിട്ടിട്ടില്ല. എന്നാല്‍ എന്തുകൊണ്ടാണ് പി കെ ശ്രീമതി ടീച്ചര്‍ നൃത്തം ചെയ്യുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്?

ഇത്തരത്തില്‍ ചില അലിഖിത നിയമങ്ങള്‍ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ സമൂഹം നല്‍കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. പാര്‍­ല­മെ­ന്റി­ലും വി­ദേ­ശ­ത്തും ആധു­നി­ക­ വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞു­ പോ­കു­ന്ന നമ്മു­ടെ നേ­താ­ക്കള്‍ പോ­ലും കേ­ര­ള­ത്തില്‍ മു­ണ്ടും ഷര്‍­ട്ടു­മാ­ണ് ധരി­ക്കു­ക. വനി­താ നേ­താ­ക്കള്‍ ചു­രി­ദാര്‍ പോ­ലു­ള്ള വസ്ത്ര­ങ്ങ­ളെ­പ്പ­റ്റി ചി­ന്തി­ക്കുക പോ­ലും ചെ­യ്യാ­തെ സാ­രി­യാ­ണ് സ്ഥി­ര­മാ­യി ഉപ­യോ­ഗി­ക്കു­ന്ന­ത് (വി­ദ്യാര്‍­ത്ഥി­നേ­താ­ക്ക­ളെ മാ­റ്റി­നിര്‍­ത്തി­യാല്‍ അപൂര്‍­വ്വ­മാ­യെ­ങ്കി­ലും ചു­ഡീ­ദാ­റില്‍ കണ്ടി­ട്ടു­ള്ള മു­തിര്‍­ന്ന വനി­താ­നേ­താ­വ് ഒരു­പ­ക്ഷെ ടി എന്‍ സീമ എന്ന രാ­ജ്യ­സ­ഭാ­സാ­മാ­ജിക മാ­ത്ര­മാ­വും­). ഇങ്ങ­നെ­യൊ­രു രൂ­പം നമ്മു­ടെ മന­സ്സില്‍ രാ­ഷ്ട്രീ­യ­നേ­താ­ക്ക­ളെ­ക്കു­റി­ച്ചു­ള്ള­തു പോ­ലെ അവ­രു­ടെ ചെ­യ്തി­ക­ളി­ലും നമ്മള്‍ കു­റേ മുന്‍­വി­ധി­കള്‍­വെ­ക്കു­ന്നു­.

കാ­ലാ­കാ­ല­ങ്ങ­ളാ­യി നമ്മള്‍ വര­ച്ച ഈ അദൃ­ശ്യ­രേ­ഖ­ക്കു­ള്ളി­ലി­രു­ന്നാ­ണ് ഇതേ­വ­രെ നമ്മു­ടെ നേ­താ­ക്കള്‍ പെ­രു­മാ­റി­യ­ത്. ഈ പൊ­തു­ബോ­ധ­ത്തെ തെ­ല്ലൊ­ന്ന് ഇള­ക്കി­ക്കൊ­ണ്ടാ­ണ് സി­.­പി­.എം നേ­താ­വും കേ­ര­ള­ത്തി­ന്റെ മുന്‍ ആരോ­ഗ്യ­മ­ന്ത്രി­യു­മായ പി­.­കെ ശ്രീ­മ­തി ടീ­ച്ചര്‍ വേ­ദി­യില്‍ ചു­വ­ടു­വ­ച്ച­ത്. ആയി­ര­ക്ക­ണ­ക്കി­ന് വരു­ന്ന പ്ര­വര്‍­ത്ത­ക­രു­ടെ മു­ന്നി­ലും സകല മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു മു­ന്നി­ലും നാ­ടന്‍ പാ­ട്ടി­ന്റെ ശീ­ലു­കള്‍­ക്കൊ­പ്പി­ച്ച് ശ്രീ­മ­തി ടീ­ച്ചര്‍ ചു­വ­ടു­വെ­ച്ച­പ്പോള്‍ മല­യാ­ളി­കള്‍ അതേ വരെ കാ­ത്തു­സൂ­ക്ഷി­ച്ച രാ­ഷ്ടീയ നേ­താ­ക്ക­ളു­ടെ പൊ­തു­പെ­രു­മാ­റ്റ­ച്ച­ട്ടം ടീ­ച്ചര്‍ ചു­വ­ടു­വ­ച്ച­ക­റ്റു­ക­യാ­യി­രു­ന്നു­.

എത്രയോ വര്‍ഷം കുഞ്ഞുങ്ങളെ പഠിപ്പിച്ച്‌ നല്ല മനുഷ്യരാകാന്‍ അവരെ ഉദ്‌ബോധിപ്പിച്ച ശേഷം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയും മന്ത്രിയുമൊക്കെയായ ആളാണ്‌ ശ്രീമത ടീച്ചര്‍. അതുകൊണ്ട്‌ അവര്‍ ഇ പി ജയരാജനു പഠിക്കണമെന്നോ കെ കെ ഷൈലജയ്‌ക്കു പഠിക്കണമെന്നോ ഒന്നും പറയാന്‍ യോഗ്യതയുള്ളവരാരും പാര്‍ട്ടിയിലോ പുറത്തോ ഇല്ലെന്നുറപ്പ്‌. ടീച്ചറൊന്നു നാടന്‍ പാട്ടിന്റെ ശീലിനൊത്ത്‌ ചുവടുവെച്ചത്‌ തെറ്റായിപ്പോയെങ്കില്‍ ഇക്കണ്ട കാലമത്രയും പാര്‍ട്ടിയുടെ കലാജാഥകളിലും അല്ലാത്ത ജാഥകളിലുമെല്ലാം ചുവടുവെച്ച പെണ്ണുങ്ങളെല്ലാം കുറ്റക്കാര്‍ തന്നെയല്ലേ? അവരോടും മുഖം മുഷിഞ്ഞു കാണിക്കണ്ടേ നേതൃ സഖാക്കള്‍?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.