ഐഡിയാ സ്റ്റാര്‍ സിംഗര്‍ കാണുന്നവര്‍ക്കറിയാം ഒട്ടിസം എന്ന രോഗം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന്, കാരണം ഈ റിയാലിറ്റി ഷോയിലെ സുകേഷ് കുട്ടന്‍ അതിന്റെ ഇരയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെങ്കില്‍ ആറു മാസം വരെ പ്രായമായ കുട്ടികളിലെ ഈ ഒട്ടിസത്തെ കണ്ടെത്താമെന്നു പുതിയ പഠനം. ഇത് വരേയ്ക്കും രണ്ടു വയസു വരേയ്ക്കും പ്രായമുള്ളവരില്‍ മാത്രമേ ഇത് വരേയ്ക്കും ബുദ്ധിമാന്ദ്യം കണ്ടെത്തുവാന്‍ കഴിയും എന്ന് തെളിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഒരു വയസ്സിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യുന്നത് കുട്ടിയുടെ ബുദ്ധിമാന്ദ്യം മാറ്റുവാന്‍ സഹായിക്കും.
ബുദ്ധിമാന്ദ്യം എന്നത് ജീവിതാവസാനം വരേയ്ക്കും നീണ്ടു നില്‍ക്കാവുന്ന മാനസിക വൈകല്യമാണ്. ബ്രിട്ടനില്‍ ഏകദേശം 600,000 പേര്‍ ഈ അസുഖത്താല്‍ കഷ്ടപെടുന്നുണ്ട്. ആറുമുതല്‍ പത്തു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ അസുഖം പാരമ്പര്യമായി വരുവാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഒരു വയസ്സ് വരെയുള്ള കുട്ടികളുടെ തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഈ അസുഖത്തിന്റെ സാധ്യത മനസിലാക്കുവാന്‍ സാധിക്കും. ഈ കുട്ടികളുടെ നോട്ടത്തിലുള്ള വ്യത്യാസങ്ങള്‍, പെരുമാറ്റപ്രശ്നങ്ങള്‍ എന്നിവ ശ്രദ്ധിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണെങ്കില്‍ ബുദ്ധിമാന്ദ്യം ആരംഭകാല ഘട്ടത്തില്‍ തിരിച്ചറിഞ്ഞു ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധിക്കും.
എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാവരിലും കൃത്യമാകണം എന്നില്ല. പല കുട്ടികളും വ്യത്യസ്തമായ പല സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കും എന്നിരുന്നാലും ബുദ്ധിമാന്ദ്യം പോലെയുള്ള പ്രശ്നങ്ങള്‍ വരണം എന്നില്ല എന്ന് വിദഗ്ദന്‍ പ്രൊ:ജോണ്സന്‍ അറിയിച്ചു. മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സില്‍ ആണ് ഈ പഠനങ്ങള്‍ നടത്തിയത്. ബ്രിട്ടന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തോളം പേര്‍ ഈ പ്രശ്നങ്ങളാല്‍ വലയുന്നുണ്ട്. ആരംഭകാലഘട്ടത്തില്‍ നടത്തുന്ന ചികിത്സ മറ്റു സമയങ്ങളില്‍ നടത്തുന്ന ചികിത്സകളെക്കാള്‍ ഫലം ചെയ്യും. കൃത്യമായ ശ്രദ്ധ നമ്മുടെ കുട്ടികളില്‍ ചെലുത്തേണ്ട ആവശ്യകത ഈ പഠനം നമുക്ക് തെളിച്ചു തരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല