ഇറ്റലിയുടെ പ്രധാനമന്ത്രിയാണ് സില്‍വിയോ ബെര്‍ലുസ്കോണി. എന്നാല്‍ നാട്ടുകാര്‍ ബെര്‍ലുസ്കോണിയെ കാണുന്നത് ലോകത്തിലെ ഏറ്റവും വലിയ പെണ്ണുപിടിയന്മാരില്‍ ഒരാളായിട്ടാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇറ്റലിയുടെ സ്വന്തം പെണ്ണുപിടിയന്‍ പടിയിറങ്ങുകയാണ്. ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങള്‍ക്ക് വിവാദങ്ങള്‍ നിറഞ്ഞ നൂറുകണക്കിന് വാര്‍ത്തകള്‍ എഴുതാനുള്ള സാധ്യത നല്‍കിയ ശേഷമാണ് ബെര്‍ലുസ്കോണിയുടെ പടിയിറങ്ങല്‍.
പെണ്ണുങ്ങളുമായി ആനന്ദിക്കാന്‍ ഖനജാനില്‍നിന്നും മില്യണ്‍ കണക്കിന് യൂറോയാണ് ബെര്‍ലുസ്കോണി ചിലവാക്കിയിരിക്കുന്നത്. ഓരോ തവണയും ഓരോ സ്ത്രീകള്‍ ബെര്‍ലുസ്കോണിക്കെതിരെയുള്ള ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിച്ചതിന് സില്‍വിയോ ബെര്‍ലുസേ്കാണിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പരസ്യപ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് പ്രധാനമന്ത്രിസ്ഥാനം ഉപേക്ഷിക്കുന്നത്.
ഇതിനിടയില്‍ പൊടിപ്പും തൊങ്ങലുംവെച്ച ആരോപണങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ബെര്‍ലുസ്കോണിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ സ്ത്രീകളുമായി സന്തോഷിക്കുന്നതിന് മില്യണ്‍ കണക്കിന് യൂറോ ചെലവാക്കിയതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചിരുന്നു. ടെലിവിഷന്‍ താരങ്ങള്‍, സൗന്ദര്യറാണിമാര്‍, അവതാരികമാര്‍, നടികള്‍ എന്നിങ്ങനെ പല തരത്തിലുള്ള സ്ത്രീകളോടൊപ്പം സന്തോഷിക്കുന്നതിനുവേണ്ടിയാണ് ബെര്‍ലുസ്കോണി ഇത്രയും പണം മുടക്കിയിരിക്കുന്നത്. ഏതാണ്ട് മൂന്ന് മില്യണ്‍ യൂറോ പണമായിട്ടും 337,000 യൂറോയ്ക്കുള്ള സ്വര്‍ണ്ണ സമ്മാനങ്ങളുമാണ് ബെര്‍ലുസ്കോണി സ്ത്രീകള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതെല്ലാം രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് എന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
ഏറെ വിവാദങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനാണ് അന്ത്യം സംഭവിക്കാന്‍ പോകുന്നത്. തന്റെ രാജിക്കുശേഷം ഇറ്റലിയില്‍ ഇലക്ഷന്‍ നടക്കുമെന്ന് ബെര്‍ലുസ്കോണി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല