1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2012

മാതാപിതാക്കള്‍ സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന ദൃശ്യത്തിന്റെ ഭീകരത ഏഴ് വര്‍ഷമായി തന്നെ വേട്ടയാടുന്നതായി സഹോദരി അലീഷ കോടതിയില്‍ വെളിപ്പെടുത്തി. സഹോദരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തുമ്പോള്‍ തനിക്ക് വെറും 15 വയസ്സായിരുന്നു പ്രായം. അന്ന് ഒന്നും വെളിപ്പെടുത്താന്‍ കഴിഞ്ഞില്ല. മാതാപിതാക്കളുടെ പ്രേരണയായിരുന്നു കാരണം. കോളേജിലെ പഠനത്തിനിടക്കാണ് മാതാപിതാക്കള്‍ സഹോദരിയോട് ചെയ്ത ക്രൂരതയുടെ ആഴം തിരിച്ചറിഞ്ഞത്. ്അതുകൊണ്ടാണ് സ്ത്യം വെളിപ്പെടുത്താന്‍ തയ്യാറായത്. ഏഴ് വര്‍ഷമായി സത്യം പുറത്തു പറയാനാകാതെ താന്‍ ശ്വാസം മു്ട്ടുകയായിരുന്നുവെന്നും അലീഷ കോടതിയില്‍ മൊഴി നല്‍കി.

കുടുംബത്തിന്റെ മാനം കളയുന്നുവെന്ന് ആരോപിച്ചാണ് പാക് വംശജരായ ഇഫ്തിക്കറും ഫര്‍സാനയും തങ്ങളുടെ മകളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്. തങ്ങള്‍ തീരുമാനി്ച്ച വിവാഹത്തിന് മകള്‍ തയ്യാറാകാതിരുന്നതാണ് ഇവരെ ക്രൂരകൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്. 2010ല്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും കെട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കാന്‍ കൂട്ടുനിന്നതിന് അലീഷയെ പോലീസ് അറസ്്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ രഹസ്യം പുറത്തുവരുന്നത്.

സഹോദരിയുടെ വഴിയെ തന്നെയാണ് താനും നീങ്ങുന്നതെന്ന സത്യം തിരിച്ചറിഞ്ഞതോടെയാണ് മോഷണം നടത്താന്‍ തീരുമാനിച്ചത്. മാതാപിതാക്കള്‍ പാകിസ്ഥാനിലുളള ആരുമായോ എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ അയാളെ കണ്ടിട്ടില്ല. പണം ചോദിക്കുമ്പോള്‍ പാകിസ്ഥാനില്‍ പോകാന്‍ വെ്ച്ചിരിക്കുകയാണന്ന് പറയും. സഹോദരിയുടെ ഗതി തന്നെയാണ് തന്നേയും കാത്തിരിക്കുന്നതെന്ന് മനസ്സിലായതോടെയാണ് പണം മോഷ്ടിക്കാന്‍ ഒരു സംഘത്തെ ഏര്‍പ്പെടുത്തിയത്- ചെസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന വിസ്താരത്തില്‍ അലീഷ പറഞ്ഞു.

മോഷണ സംഘത്തിലെ ആളുകളുടെ പേര് അലീഷ വെളിപ്പെടുത്തിയില്ല. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ മൊബൈലിന്റെ സിം കാര്‍ഡ് ഫ്‌ളഷ് ചെയ്ത് കളഞ്ഞതായും അലീഷ വെളിപ്പെടുത്തി. എന്നാല്‍ ്അലീഷയുടെ മാതാപിതാക്കള്‍ കൊലപാതക കുറ്റം ആവര്‍ത്തിച്ച് നിഷേധിച്ചു. സഹോദരിയെ കൊലപ്പെടുത്തുന്നത് എങ്ങനെ ഈ കുട്ടികള്‍ നിശബ്ദം നോക്കിനിന്നുവെന്ന് കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.