1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2011

സ്ലംഡോഗ് മില്യനര്‍ എന്ന ചിത്രം ഇന്ത്യയിലെ ചേരികളെക്കുറിച്ചുള്ളതാണ്. മഹാനഗരത്തിലെ ചേരികള്‍ വിദേശികളെ കാണിച്ച് പണം വാരാന്‍ വേണ്ടിയാണ് സ്ലംഡോഗ് ഒരുക്കിയതെന്നും ഒരാക്ഷേപം ഉയരുകയും ചെയ്തു. ഇന്ത്യയിലെ ചേരികള്‍ കണ്ട് ഇന്ത്യക്കാരാണ് ആദ്യം ഞെട്ടിയത്. അതിന് ശേഷമായിരിക്കും വിദേശികള്‍ ഞെട്ടിയിരിക്കുക. സംഗതി എന്തായാലും ചേരി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് പറയാതെ വയ്യ.

ഇതൊക്കെ അങ്ങനെ നില്‍ക്കുമ്പോഴാണ് ലണ്ടനിലെ ചേരികളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വികസിതരാജ്യമെന്ന് കരുതപ്പെടുന്ന ലണ്ടനില്‍ ചേരികളോ എന്ന് ചോദിക്കരുത്. അങ്ങനെയാണ് കാര്യങ്ങള്‍. ലണ്ടനിലെ സൗത്താളിലെ ചേരികളെക്കുറിച്ചാണ് പറയുന്നത്. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം ലോകത്തിലെ ഏത് ചേരിയേയുംപോലെയാണെന്നാണ് സണ്‍ പത്രം പറയുന്നത്.വീടുകള്‍ക്ക് പുറമേ നിന്ന് നോക്കുമ്പോള്‍ സാധാരണ പോലെയിരിക്കുമെങ്കിലും പുറകു വശത്തെ ഗാര്‍ഡന്‍ ഷെഡും അനധികൃതമായി നിര്‍മിച്ച ഷെഡുകളും മിക്ക വീട്ടുടമസ്ഥരും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.താമസക്കാര്‍ ആകട്ടെ വിസാകാലാവധി കഴിഞ്ഞു തങ്ങുന്നവരും അനധികൃതമായി യു കെയിലേക്ക് കടന്നവരുമാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ചേരി നിര്‍മ്മിച്ചിരിക്കുന്നത്. കുടിയേറ്റക്കാരില്‍നിന്ന് പണം പിടുങ്ങാന്‍വേണ്ടി ചിലര്‍ കച്ചവടക്കണ്ണോടെയാണ് സൌത്താളില്‍ ഷെഡ്ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൂന്തോട്ടംകൊണ്ട് കാഴ്ചയെ മറച്ചിരിക്കുകയാണെങ്കിലും തനി ചേരിപ്രദേശം തന്നെയാണ് ഈ ഷെ‍ഡ്ഡുകള്‍ എന്നാണ് സംഭവം നേരിട്ടു കണ്ട സണ്‍ ലേഖകന്‍ പറയുന്നത്.നിര്‍മാണ ജോലിക്ക് ആളെ വേണം എന്ന മട്ടില്‍ സൂത്രത്തില്‍ സമീപിച്ചാണ് ഈ ചേരികളെ സംബന്ധിച്ച വാര്‍ത്ത ലേഖകന്‍ ചോര്‍ത്തിയത്.

ഷെഡ്ഡുകള്‍ എന്ന് പറയുന്നത് കേവലം ബെഡ്ഡുകള്‍ മാത്രമാണ്. എന്നാല്‍ ചിലത് ഫ്ലാറ്റുകള്‍പോലെതന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫ്ലാറ്റ് ടിവികള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വലിയ ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇവിടെ തണുപ്പുകാലത്ത് ചൂടാക്കാന്‍വേണ്ടിയുള്ള കേന്ദ്രീകൃത ചൂടുസംവിധാനവുമെല്ലാം ഇവിടെയുണ്ട്. മറ്റുള്ള ഷെഡ്ഡുകളെല്ലാം തീരെ മോശം സംവിധാനങ്ങള്‍ നിറഞ്ഞവയാണ്. മോശം വയറിംങ്ങ് സംവിധാനങ്ങള്‍ പാറ്റയും എലികളും ഓടിനടക്കുന്ന മുറികള്‍ എന്നിങ്ങനെ തീരെ മോശം ജീവിതസാഹചര്യമാണ് അവിടെ ഉള്ളതെന്ന് താമസക്കാര്‍ പറയുന്നു.

ഗുരുതരമായ മറ്റൊരു പ്രശ്നം ഇവിടെ അനധികൃത കുടിയേറ്റക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ് എന്നതാണ്. അധികാരികളുടെ അനുവാദമില്ലാതെയാണ് ഇവിടെ ഭൂരിപക്ഷം പേരും താമസിക്കുന്നത്. ഉദാഹരണമായി ഇന്ത്യയില്‍നിന്ന് വിദ്യാര്‍ത്ഥി വീസയില്‍ ഇംഗ്ലണ്ടിലെത്തിയ സുഖ്‌വിന്ദര്‍ സിംങ്ങിനെ സണ്‍ പത്രത്തിന്റെ ലേഖകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ദിവസം അന്‍പതു പൌണ്ട് ക്യാഷ്‌ ഇന്‍ ഹാന്‍ഡ്‌ കിട്ടുന്ന ജോലി ചെയ്യുന്ന സുഖ്‌വിന്ദറിന് താമസിക്കുന്നത് മാസത്തില്‍ 500 പൗണ്ടാണ് ചെലവാകുന്നത്. മറ്റ് മൂന്ന് പേരോടൊപ്പമാണ് ഇവിടെ താമസിക്കുന്നതെന്ന് മാത്രം. ഇവരുടെ ജീവിത സാഹചര്യം വളരെ മോശമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.എന്തായാലും ഈ വാര്‍ത്ത പുറത്തു വന്നതോടെ ബോര്‍ഡര്‍ എജെന്‍സി സൌത്താള്‍ മേഖലയില്‍ വ്യാപക പരിശോധനകള്‍ നടത്തിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.