സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 18 മാസങ്ങള്‍ക്കുള്ളി പൂര്‍ത്തിയാക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെസ്‌ഇബിയും സ്‌മാര്‍ട്ട് സിറ്റി അധികൃതരും തമ്മിലുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും എന്നു പറഞ്ഞ അദ്ദേഹം കരാറില്‍ പറഞ്ഞിരിക്കുന്ന കാലയളവില്‍ കാലതാമസം ഉണ്ടാകില്ലെന്നും പറഞ്ഞു. ഒരു ദിവസം പോലും വൈകാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ഉടന്‍ ലഭിക്കും. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി കേരളത്തിന് നഷ്ടമാകില്ല. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തും. കണ്ണൂര്‍ വിമാനത്താവളം റണ്‍വേയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളില്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി എന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല