1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

ബ്രിട്ടണിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ മഞ്ഞു മൂടിക്കിടക്കയാണ്. തീര്‍ച്ചയായും എല്ലാ ജീവനക്കാര്‍ക്കും ജോലിക്ക് ഹാജരാകാന്‍ കഴിഞ്ഞേക്കില്ല. ചിലര്‍ക്ക് യാത്ര ചെയ്യുവാനുള്ള അസൌകര്യം, ചിലര്‍ക്ക് വീട്ടിലെ പ്രശ്നങ്ങള്‍, മറ്റു ചിലര്‍ക്ക് കുട്ടികളുടെ അസുഖങ്ങള്‍ എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ ഈ മഞ്ഞു വീഴ്ച കൊണ്ട് വരുന്നുണ്ട്. കഠിനമായ മോശം കാലാവസ്ഥയില്‍ ഒരു ദിവസം അവധി എടുത്താല്‍ ആ ദിവസത്തെ ശമ്പളം നമുക്ക് ലഭിക്കുമോ? അതിനു നിയമങ്ങള്‍ ഉണ്ടോ? ഇതുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ.

ഒരു ജീവനക്കാരന് കാലാവസ്ഥാ സംബന്ധമായ കാരണങ്ങളാല്‍ ജോലിക്ക് വരാന്‍ സാധിച്ചില്ല എങ്കില്‍ കമ്പനി അവനു ആ ദിവസത്തെ ശമ്പളം നല്‍കുമോ?

അടിസ്ഥാനനില: വരുന്ന ദിവസത്തെ കൂലിയാണ് ശമ്പളമായി ലഭിക്കുക എന്നതിനാല്‍ ജോലി ചെയ്യാത്ത ദിവസങ്ങളില്‍ ജീവനക്കാരനു ശമ്പളം നല്കുകില്ല.

കരാര്‍ : ജീവനക്കാരനുമായി കമ്പനി പ്രതികൂല കാലാവസ്ഥക്കു ശമ്പളം നല്‍കും എന്നുള്ള കരാര്‍ ഒപ്പിട്ടു എങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ജോലിക്ക് വരുവാന്‍ സാധിക്കാതിരുന്ന ജീവനക്കാരനു ആ ദിവസത്തെ ശമ്പളം കൊടുക്കണം എന്നാണു.

വിവേകപരം: ചിലപ്പോഴൊക്കെ നല്ല കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രതികൂലമായ കാലാവസ്ഥകളില്‍ ജോലിക്ക് വരാന്‍ സാധിക്കാത്തതിനു ശമ്പളം നല്‍കാറുണ്ട്. കമ്പനിയുടെ സല്‍പേര് നില നിര്‍ത്തുന്നതിനാണ് ഇത്.

അടിയന്തിരമായ ആവശ്യങ്ങള്‍ക്ക് അവധി: തങ്ങള്‍ക്കു അടിയന്തിരമായ ഘട്ടങ്ങളില്‍ അവധി എടുക്കുവാന്‍ ഏതൊരു ജീവനക്കാരനും അവകാശമുണ്ട്. അത് തങ്ങളുടെ പ്രിയപെട്ടവരുടെ അസുഖങ്ങള്‍ക്ക് വേണ്ടി ആയാലും അവധി കൊടുക്കേണ്ടതാണ്.

അവധി ദിവസങ്ങള്‍: അവധി ദിവസങ്ങളെ മുന്‍കൂട്ടി കമ്പനിയും ജീവനക്കാരും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഈ സമയ നഷ്ട്ടം പിന്നീടുള്ള ദിവസങ്ങളില്‍ അധിക ജോലി ചെയ്തു തീര്‍ക്കാവുന്നതാണ്.

പ്രതികൂല കാലാവസ്ഥാ മൂലം ജീവനക്കാരന് കുറഞ്ഞ ജോലി സമയം ആണുള്ളതെങ്കില്‍?

ഇത് മുന്‍പില്‍ പറഞ്ഞത് പോലെ കമ്പനി ജീവനക്കാരന് കുറഞ്ഞ ജോലി സമയത്തെ ശമ്പളംമാത്രം കൊടുക്കാന്‍ ഇടയാക്കും.

ഈ അവസ്ഥകളില്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാന്‍ കമ്പനി സമ്മതിക്കുമോ?

ഇത് കമ്പനിയും ജീവനക്കാരനും തമ്മിലുള്ള വ്യക്തിപരമായ കരാര്‍ അനുസരിച്ചിരിക്കും. ഏതു രീതിയിലുള്ള ജോലി,അതിനാവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചു കമ്പനിക്ക്‌ അനുവാദം നല്‍കാവുന്നതാണ്. അല്ലെങ്കില്‍ അനാവശ്യമായ കാരണങ്ങളാണ് കമ്പനി നിരത്തുന്നത് എങ്കില്‍ ജീവനകാരന് നിയമ സഹായം തേടാം.

പ്രതികൂല സാഹചര്യങ്ങളാല്‍ ജോലിക്കായി വന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഹോട്ടലില്‍ താമസിക്കെണ്ടതായി വന്നാല്‍ ആ ചെലവ് കമ്പനി വഹിക്കുമോ?

കരാറില്‍ ഇങ്ങനെ ഒരു നിയമം ഇലാത്തത് വരെയും ആ ചെലവ് ജീവനക്കാരന്‍ എടുക്കേണ്ടി വരും.

ജോലിക്ക് പോകുന്നതിനിടയില്‍ പരിക്ക് പറ്റിയാല്‍?

ജോലിക്ക് പോകുന്നതിനിടയിലെ പരിക്ക് കമ്പനിക്ക് ഏറ്റെടുക്കാനാവുന്നതാണ്. അവര്‍ നിഷേധിച്ചാല്‍ തന്നെ വ്യക്തിപരമായ നഷ്ട്ടപരിഹാരത്തിനായി ജീവനക്കാരന് കരാര്‍ അനുസരിച്ച് അവകാശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.