ഹോം വര്‍ക്ക് ചെയ്യാത്തതിനു മാതാപിതാക്കള്‍ അടിച്ചതിന്റെ പേരില്‍ കവന്‍ട്രി സ്വദേശികളായ മലയാളി ദമ്പതികളുടെ കുട്ടികളെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ കൊണ്ടുപോയി.എട്ടു വയസുള്ള മൂത്ത കുട്ടിയെ മാതാപിതാക്കള്‍ ബലൂണ്‍ സ്റ്റിക്ക് വച്ച് അടിച്ചത് കുട്ടി സ്കൂളില്‍ കൂട്ടുകാരോട് പറയുകയും അവര്‍ വഴി വിവരമറിഞ്ഞ അധ്യാപിക സോഷ്യല്‍ സര്‍വീസുകാര്‍ക്ക് വിവരം കൈമാറുകയുമായിരുന്നു.ഇതേ തുടര്‍ന്ന് പിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ അവിടുന്നുതന്നെ കുട്ടിയെ കൊണ്ടുപോയി.വൈകിട്ടോടെ വീട്ടിലെത്തി രണ്ടു വയസുള്ള ഇളയ കുട്ടിയേയും കൊണ്ടുപോയി.
എന്നാല്‍ മാതാപിതാക്കളും മറ്റ് കുടുംബ സുഹൃത്തുക്കളും ചേര്‍ന്ന് ഇതുസംബന്ധിച്ച തെളിവെടുപ്പിന്റെ സമയത്ത് നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഒടുവില്‍ കുട്ടികളെ മാതാപിതാക്കള്‍ക്ക് തിരികെ നല്കി.വിട്ടയയ്ക്കുന്നതിനു മുന്‍പ് കുട്ടികളെ പൂര്‍ണ്ണമായും സ്കാന്‍ ചെയ്ത് പരിക്കുകള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി.കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കൊരു മുന്നറിയിപ്പാണ് കവന്‍ട്രി മലയാളി ദമ്പതികള്‍ നേരിട്ട ഈ അനുഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല