നിങ്ങള്‍ക്ക് എത്രയൊക്കെ കാഴ്ച ശക്തി ഉണ്ടെങ്കിലും ശരി ഇരുട്ടായാല്‍ പിന്നെ ഒന്നും കാണില്ല എന്നാല്‍ കാഴ്‌ചയുടെ കാര്യത്തില്‍ പൂച്ചകള്‍ക്ക് രാത്രിയും പകലും തമ്മില്‍ വലിയ വ്യത്യാസം കാണില്ല. ഇതേപോലെയാണ് നോംഗ് യൂഹുയി എന്ന ചൈനീസ് ബാലന്റെ കാര്യവും. രാത്രിയിലും പകലെന്ന പോലെ കാഴ്‌ചശക്‌തിയുണ്ട് നോംഗിന്! കോമിക് ബുക്കില്‍ നിന്ന് ഇറങ്ങിവന്ന ഒരു കഥാപാത്രത്തിന്റെ പരിവേഷമാണ് ഈ അത്ഭുത ബാലനിപ്പോള്‍!
ജന്‍മനാ തന്നെ കുട്ടിയുടെ കണ്ണിന്റെ നിറത്തില്‍ അസ്വാഭാവികത കണ്ട മാതാപിതാക്കള്‍ ഡോക്‌ടറെ കണ്ടിരുന്നു. കുട്ടി വളരുമ്പോള്‍ എല്ലാം സാധാരണ നിലയിലാവും എന്നായിരുന്നു ഡോക്‌ടറുടെ മറുപടി. പിന്നീട് ഇക്കാര്യം മാതാപിതാക്കള്‍ വിസ്‌മരിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌കൂളില്‍ വച്ച് കടുത്ത വെളിച്ചത്തില്‍ കാഴ്‌ച മങ്ങുന്നു എന്ന് നോംഗ് പരാതിപ്പെട്ടത് അധ്യാപകന്‍ ശ്രദ്ധിച്ചു. വെളിച്ചമടിക്കുമ്പോള്‍ പൂച്ചകളുടെ കണ്ണുകള്‍ പോലെ നോംഗിന്റെ കണ്ണുകള്‍ തിളങ്ങുന്നതായും അധ്യാപകന്‍ മനസ്സിലാക്കി.
തനിക്ക് ഇരുട്ടില്‍ വായിക്കാന്‍ കഴിയുമെന്ന് നോംഗ് പറഞ്ഞതോടെ അധ്യാപകന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. നോംഗിനെ രാത്രിയില്‍ കടുത്ത ഇരുട്ടില്‍ വിട്ടിലുകളെ പിടിക്കാന്‍ നിയോഗിച്ചതോടെ അധ്യാപകന് എല്ലാ സംശയവും നീങ്ങി. ഇത്തിരി വെളിച്ചം പോലും ഇല്ലാതെ നോംഗ് അധ്യാപകന്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചു! ‘ലൂകോഡെര്‍മിയ’ എന്ന അപൂര്‍വ സ്‌ഥിതിവിശേഷമാണ് നോംഗിന് കടുത്ത പ്രകാശം പ്രശ്‌നമുണ്ടാക്കുന്നതും രാത്രി കാഴ്‌ചക്ക് കാരണമാവുന്നത് എന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല