1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2015

ട്രെയിനില്‍ സ്ഥലമില്ലാത്തതിനാല്‍ വണ്ണമുള്ള ആളുകള്‍ ഇരിക്കരുതെന്ന് അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലൂടെ വിളിച്ചു പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ട്രെയിന്‍ സര്‍വീസ് അധികൃതര്‍. ഹാംപ്ഷയറിലെ ബെസിംഗ്‌സ്റ്റോക്കിലേക്കുള്ള ട്രെയിന്‍ സര്‍വീസിലാണ് അപൂര്‍വമായ ഈ അനൗണ്‍സ്‌മെന്റ് നടത്തിയത്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്താണ് ട്രെയിന്‍ സ്റ്റാഫ് മെംബര്‍ ഇത്തരത്തിലൊരു കാര്യം പറഞ്ഞത്.

ഇത്തരത്തില്‍ ഒരറിയിപ്പു വന്ന ഉടനെ തന്നെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധം അറിയിച്ചു. ഞാന്‍ എന്റെ ഓഫീസിലാണ് ഇത്തരത്തിലൊരു കാര്യം പറയുന്നതെങ്കില്‍ എനിക്കെന്റെ ജോലി നഷ്ടപ്പെടും. എത്ര അപഹാസ്യമായ കാര്യമാണ് ഇവര്‍ പറയുന്നത് തുടങ്ങിയവയായിരുന്നു പെട്ടെന്നുണ്ടായ യാത്രക്കാരുടെ പ്രതികരണങ്ങള്‍.

സംഭവം വിവാദമായതിന് പിന്നാലെ സൗത്ത് വെസ്റ്റ് ട്രെയിന്‍ മാപ്പ് പറഞ്ഞു. അത്തരത്തിലൊരു അറിയിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യാത്രക്കാരോട് മാപ്പ് ചോദിക്കുന്നതായും സൗത്ത് വെസ്റ്റ് ട്രെയിന്‍ വക്താവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില സര്‍വീസുകള്‍ നടത്തുന്നത് സൗത്ത് വെസ്റ്റ് ട്രെയിന്‍നാണ്. ചില ട്രെയിനുകളില്‍ സ്ഥലപരിമിതിയുണ്ടെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നതിനായി 250 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൂടെ അധിക ക്യാരിയേജുകളും ട്രെയിനുകളും പുറത്തിറക്കാനുള്ള നീക്കത്തിലാണെന്നും വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.