1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2011

യുകെയില്‍ അങ്ങോളമിങ്ങോളമുള്ള 752 കെയര്‍ ഹോമുകളുടെ ഉടമസ്ഥരായ സതേണ്‍ ക്രോസ് ഗ്രൂപ്പ് പൂട്ടാന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച തീരുമാനം ഇന്നലെ രാത്രി വൈകി കമ്പനി വക്താക്കള്‍ അറിയിച്ചു.കമ്പനിയുടെ ഷെയറുകള്‍ മാര്‍ക്കറ്റില്‍ ട്രേഡ്‌ ചെയുന്നത് നിര്‍ത്തിവച്ചു.സര്‍ക്കാര്‍ സഹായത്തില്‍ കുറവു വന്നതിനെ തുടര്‍ന്ന് കടംകേറി പൊറുതിമുട്ടിയ കമ്പനി നിലനിലപ്പിനായി ലാന്‍ഡ്‌ ലോര്‍ഡുകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടമസ്ഥരെ പ്രേരിപ്പിച്ചത്.ഒരു കാലത്ത് ഷെയര്‍ മാര്‍ക്കറ്റില്‍ ആയിരം മില്ല്യന്‍ മൂല്യമുണ്ടായിരുന്ന സതേണ്‍ ക്രോസിന്റെ ഇന്നലത്തെ മൂല്യം വെറും പതിനൊന്നു മില്ല്യന്‍ മാത്രമാണ്

ഇതോടെ സതേണ്‍ ക്രോസ് ഉടമസ്ഥതയില്‍ ഉള്ള കേയര്‍ഹോമുകളിലെ താമസക്കാരായ 31,000 വൃദ്ധരുടെയും 44,000 ജോലിക്കാരുടെയും ഭാവി അനിശ്ചിതത്വത്തില്‍ ആയി.പുതിയ ഏതെങ്കിലും ബിസിനസ് സ്ഥാപനം ഈ ബിസിനസിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇവരെല്ലാം പെരുവഴിയില്‍ ആകും.മുന്നൂറ് മില്ല്യന്‍ പൌണ്ടോളം കടമുള്ള കെയര്‍ ഹോമിനെ ആര് ഏറ്റെടുക്കും എന്ന ചോദ്യമാണുയരുന്നത് .ബാങ്കുകള്‍ കടം വെട്ടിക്കുറക്കുകയും സര്‍ക്കാര്‍ ധനസഹായം കൂട്ടുകയും ചെയ്‌താല്‍ മാത്രമേ സതേണ്‍ ക്രോസിനെ ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുകയുള്ളൂ.

അതേസമയം കെയര്‍ ഹോം ബിസിനസ് അതിന്‍റെ പ്രതാപത്തില്‍ നിന്ന കാലത്ത് സതേണ്‍ ക്രോസ് ഉടമസ്ഥരായ അമേരിക്കന്‍ കമ്പനി ഉണ്ടാക്കിയ 640 മില്ല്യന്‍ ലാഭം തിരിച്ചു പിടിക്കാനുള്ള യാതൊരു നടപടികളും ഉണ്ടാകാത്തതില്‍ പരക്കെ പ്രതിഷേധമുണ്ട്.
ഉയര്‍ച്ചയുടെ കാലത്ത് മില്ല്യനുകള്‍ ലാഭമുണ്ടാക്കുകയും അവ വഴിമാറ്റുകയും ചെയ്തതിനു ശേഷം നഷ്ട്ടമുണ്ടാവുമ്പോള്‍ കമ്പനി പൂട്ടി ബാധ്യത മുഴുവനും ബാങ്കുകളുടെയും സര്‍ക്കാരിന്‍റെയും ചുമലില്‍ കെട്ടി വയ്ക്കുകയും ചെയ്യുന്ന രീതി യു കെയില്‍ പതിവാണ്.മാന്ദ്യകാലത്ത് ബാങ്കുകള്‍ പൊളിയാനുള്ള പ്രധാന കാരണം ഇതായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.