1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2021

സ്വന്തം ലേഖകൻ: സമുദ്രത്തിൽ ചരക്കുകപ്പലിന്​ തീപിടിച്ചതോടെ 100 കണക്കിന്​ ചത്ത ആമകളും മറ്റു കടൽ ജീവികളും ശ്രീലങ്കൻ കരയിൽ അടിയുന്നു. രാജ്യത്തെ ഏറ്റവും വലിയ മനുഷ്യ നിർമിത പ്രകൃതി ദുരന്തമെന്നാണ്​ പരിസ്​ഥിതി പ്രവർത്തകർ ഇതിനെ വിശേഷിപ്പിച്ചത്​. നാലു തിമിഗംലം, 20ഒാളം ഡോൾഫിനുകൾ, 176 ആമകൾ എന്നിവയാണ്​ ഇതുവരെ കരക്കടിഞ്ഞത്​. ജൂണിൽ ഒരു ചരക്കുകപ്പിന്​ തീപിടിച്ച്​ രാജ്യത്തി​െൻറ പടിഞ്ഞാറൻ തീരത്ത്​ മുങ്ങിയതോടെയാണ്​ ദുരന്തം.

ഏകദേശം രണ്ടാഴ്​ചയാണ്​ ശ്രീലങ്കൻ തീരത്ത്​ കപ്പൽ നിന്നുകത്തിയത്​. ഇതോടെ രാസവസ്​തുക്കൾ കടലിൽ പതിച്ചതും കടുത്ത ചൂടും കടലാമകളെയും മറ്റും പ്രതികൂലമായി ബാധിക്കുകയായിരുന്നു. ശ്രീലങ്കൻ തീരത്തടിഞ്ഞ ആമകളുടെയും മറ്റും ജഡം വന്യജീവി അധികൃതർ നീക്കം ചെയ്യുകയാണ്​. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ഇന്ത്യൻ തീരസംരക്ഷണ സേനയും ചേർന്നാണ്​ തീ അണക്കാൻ ഒരുമിച്ച്​ പ്രവർത്തിച്ചത്​.

മേയ്​ 25നാണ്​ സിംഗപ്പൂർ രജിസ്​​േട്രഡ്​ കപ്പലായ എം.വി എക്​സ്​ പേളിന്​ തീപിടിച്ചത്​. ഇതിൽ 1486 കണ്ടെയ്​നറുകളായി 25 ടൺ നൈട്രിക്​ ആസിഡ്​, മറ്റു രാസവ്​തുക്കൾ, സൗദ്ധര്യവർധക വസ്​തുക്കൾ തുടങ്ങിയവയുണ്ടായിരുന്നു. കണ്ടെയ്​നറുകളിലൊന്നിൽ ചോർച്ചയുണ്ടായിരുന്ന വിവരം ക്രൂവിന്​ അറിയാമായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

14 ദിവസം കപ്പൽ കടലിൽനിന്ന്​ കത്തി. ജൂൺ രണ്ടിന്​ കപ്പൽ മുങ്ങി. ​ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ ചിലരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്​തു. കപ്പലി​െൻറ റഷ്യൻ ക്യാപ്​റ്റനായ ത്യൂട്​കലോ വിറ്റാലിയെ ​വ്യാഴാഴ്​ച ​കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റം ചുമത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.