1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2011

ബോബി മുക്കാടന്‍, ബൈജു പുന്നശ്ശേരി

ലിവര്‍പൂള്‍: യു.കെയിലെ സീറോമലബാര്‍ സഭയുടെ സിരാകേന്ദ്രമായ ലിവര്‍പൂളില്‍ വി.തോമാശ്ലീഹായുടെയും, വി സെബാസ്ത്യാനോസ്സിന്റെയും, വി.അല്‍ഫോണ്‍സാമ്മയുടേയും സംയുക്തതിരുനാളിന് കൊടിയിറങ്ങി. ലിവര്‍പൂള്‍ അതിരൂപതയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ആയിരത്തോളം വരുന്ന മലയാളി കുടുംബങ്ങളും, തദ്ദേശീയരും ഒരുമിച്ചാഘോഷിച്ച ഈ തിരുനാള്‍ ഇടവകവികാരി റവ.ഫാ ബാബു അപ്പാടന്റെ ഏകോപന പാടവത്തിന്റെ മകുടോദാഹരണമായി മാറി.

സീറോ മലബാര്‍ സഭയുടെ മാണ്ഡ്യരൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ മാര്‍.ജോര്‍ജ്ജ് ഞെരളക്കാട്ട് പിതാവ് കൊടി ഉയര്‍ത്തി തിരുനാളിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പിതാവിന്റെ ശ്രേഷ്ഠ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തി വാഴ്ചയും നടന്നു. തുടര്‍ന്ന് അത്യന്തം ഭക്തിനിര്‍ഭരമായ പൊന്തിഫിക്കല്‍ സമൂഹബലിയില്‍ പത്തോളം വൈദികരും സഹകാര്‍മ്മികളായിരുന്നു. ബ്രോഡ് ഗ്രീന്‍ സ്‌ക്കൂള്‍ കൊംപൗണ്ടിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ കൊച്ചുകേരളത്തിലെ പുരാതനമായ ഒരു ദേവാലയത്തിന്റെ അള്‍ത്താര സദൃശ്യമായി ആലേഖനം ചെയ്ത ഫ്‌ളെക്‌സ് വിരിച്ച സ്റ്റേജ് ഒരു ദേവാലയ അന്തരീക്ഷം ഇവിടെ സംജാതമാക്കി.

‘നമുക്കും അവനോടുകൂടി പോയി മരിയ്ക്കാം’ എന്ന് തീരുമാനം അറിയിച്ച വി.തോമാശ്ലീഹായെ പോലെ അടിയുറച്ച ദൈവസ്‌നേഹത്തില്‍ നമ്മളും വളര്‍ന്ന് വരണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.  പൊന്നിന്‍ കുരിശിന്റെയും, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടേയും, വാദ്യമേളങ്ങളുടേയും, അകമ്പടിയില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഏവരിലും ഗൃഹാതുരത്വമുയര്‍ത്തി. റവ.ഫാ ഡേവിഡ് പോട്ടര്‍ ഇതിന് നേതൃത്വം നല്‍കി. നോട്ടിന്‍ഹാം ബോയിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിന് മിഴിവേകി. തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദം റവ.ഫാ.മാത്യുചൂരപ്പൊയ്കയില്‍ നടത്തി. പിന്നീട് നടന്ന കഴന്ന് എഴുന്നെള്ളിക്കലും, ഉണ്ണിയ നേര്‍ച്ചയും അനേകള്‍ക്ക് അനുഗ്രഹമായിഭവിച്ചു.

ഉച്ചകഴിഞ്ഞ 3 മണിയ്ക്ക് ആരംഭിച്ച പൊതുസമ്മേളനത്തില്‍ ലിവര്‍പൂള്‍ അതിരൂപത കോ ഓര്‍ഡിനേറ്റര്‍ റവ.ഫാ ബാബു അപ്പാടന്‍  ഏവര്‍ക്കും സ്വാഗതമരുളി, പൊതുസമ്മേളനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ലിവര്‍പൂള്‍ അതിരൂപതാ സഹായമെത്രാന്‍ റൈറ്റ് റവ്.വിന്‍സെന്റ് മെലോണ്‍ നടത്തി. ബ്രോഡ് ഗ്രീന്‍ സ്‌ക്കൂള്‍ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടര്‍ ക്രിസ് ഫോസ് ലിവര്‍പൂള്‍ മാര്‍ത്തോമ്മാസഭ വികാരി റവ. ഫാ സാം എന്നിവര്‍ ആശംസകളറിയിച്ചു.

തുടര്‍ന്ന് നടന്ന വര്‍ണ്ണപകിട്ടാര്‍ന്ന കലാപരിപാടികള്‍ക്ക് അതിരൂപതയിലെ കുട്ടികളും, മുതിര്‍ന്നവരും നേതൃത്വം നല്‍കി. തുടര്‍ന്ന് വി.അല്‍ഫോന്‍സാമ്മസ്സാമ്മയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ജോസി.കെ ജോര്‍ജ്ജ് രചനയും, സംവിധാനവും നിര്‍വഹിച്ച സഹനപുഷ്പം എന്ന നാടകം ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഈ തിരുനാളിന്റെ വന്‍വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും ഇടവക ജനത്തിനും, തിരുനാള്‍ ജനറള്‍ കണ്‍വീനര്‍ തോമസ്സുകുട്ടി ഫ്രാന്‍സിസ് നന്ദി അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.