1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2012

ക്രിസ്ത്യന്‍ വിശ്വാസത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിനെതിരെ ബ്രിട്ടണിലെ ഒരേയൊരു മുസ്ലിം മന്ത്രി ബരോനാസ്‌ വാര്‍സി രംഗത്ത്‌. ബ്രിട്ടനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മതത്തിലുള്ള ജനങ്ങളുടെ വിശ്വാസക്കുറവ് അപകടകരമായ പ്രവണതയെന്നു ബരോനാസ്‌ വാര്‍സി വത്തിക്കാനെ ഇന്ന് ബോധിപ്പിക്കും. ഈ മതത്തിന്റെ വേരുകളില്‍ ഓരോ ബ്രിട്ടീഷുകാരനും അഭിമാനം കൊള്ളേണ്ട ആവശ്യത്തെക്കുറിച്ച് ഇവര്‍ സംസാരിക്കും. ഇത്രയും അടിവേരുകളുള്ള ഈ മതമാണ്‌ ബ്രിട്ടനെ താങ്ങി നിര്‍ത്തുന്നത്. മതം ആവശ്യമില്ലെന്ന് പറയുന്ന പുതിയ ജനതയ്ക്ക് ഇവയുടെ പ്രാധാന്യം മനസിലാക്കാന്‍ സമയം എടുക്കും എന്നും അവര്‍ തുറന്നു പറഞ്ഞു. സാമൂഹികമായ ഐക്യം ജനങ്ങളെ കൂടുതല്‍ അത്മവിശ്വാസമുള്ളവരാക്കും.

റോമില്‍ വച്ചാണ് ഈ അഭിപ്രായങ്ങള്‍ ബരോനാസ്‌ വാര്‍സി പറയുന്നത്. വൈദികന്മാരുടെ ഒരു കോളേജില്‍ ക്രിസ്ത്യന്‍ മത വിശ്വാസത്തെ പറ്റി വാര്‍സി സംസാരിക്കും. ബ്രിട്ടണിന്റെ ഒരേ ഒരു മുസ്ലിം മന്ത്രിയായ വാര്സിയെ ഇന്ന് പോപ്‌ വത്തിക്കാനില്‍ സ്വീകരിച്ചു ആനയിക്കും. കൃസ്ത്യന്‍ മതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് മറികടക്കുവാനാവശ്യമായ പ്രചാരണം നടത്തുവാന്‍ ബരോനസിന്റെ വരവ് സഹായിക്കും എന്ന് തന്നെയാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ മതവും തങ്ങളുടെ ജനങ്ങളെ കൂടുതല്‍ കരുത്തരാക്കും. കൂടെ ആരൊക്കെയോ ഉണ്ട് എന്ന തോന്നല്‍ തന്നെ മനസിലെ പകുതി വിഷമങ്ങള്‍ കുറയ്ക്കും.

അടുത്തിടെ സ്വവര്‍ഗപ്രേമികളുടെ വിവാഹം അനുവദിച്ചു കൊണ്ടുള്ള നിയമത്തിനെതിരെ കൃസ്തീയ സഭ നേരിട്ട് പോരിനു ഇറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ പല വിവാദങ്ങളും ഉണ്ടായി. കൃസ്തീയ മത വിശ്വാസങ്ങളെ തള്ളിപ്പറയുന്നതാണ് ഈ നിയമം എന്ന് ഒരു വൈദികന്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. അതിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഹോട്ടല്‍ മുറി നല്കാതിരുന്ന സ്വവര്‍ഗദമ്പതികള്‍ക്ക് 3600 പൌണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

ക്രിസ്തുമസിന് മുന്‍പ് ഡേവിഡ്‌ കാമറൂണ്‍ ജനങ്ങളോട് ബൈബിളിലെ വിശ്വാസത്തില്‍ മുറുക്കിപിടിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ എത്രയെടുത്താണ് ക്രിസ്തു മതം ബ്രിട്ടന്‍ സംസ്കാരത്തിന് രൂപം നല്‍കിയത് എന്ന് വാര്‍സി വിലയിരുത്തും. ഇപ്പോള്‍ ബ്രിട്ടനിലും യൂറോപ്പിലും നിലനില്‍ക്കുന്ന മത വിശ്വാസ മരവിപ്പ്‌ ഒരളവുവരെ മറികടക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് വത്തിക്കാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.