1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2011

മലയാളികളുടെ പ്രിയപ്പെട്ട വിഭവമായി മാറിയ പൊറോട്ടയ്ക്കും ഇതര മൈദ ഉത്പന്നങ്ങള്‍ക്കുമെതിരേയുള്ള ബോധവത്കരണ പരിപാടികളും പ്രചാരണവും ശക്തിപ്പെടുന്നു. സന്നദ്ധസംഘടനകളും ആരോഗ്യപ്രവര്‍ത്തകരുമാണു മൈദ വിഭവങ്ങള്‍ക്കെതിരേ ബോധവത്കരണം ശക്തമാക്കിയിരിക്കുന്നത്. മലപ്പുറത്തു തുടങ്ങിവച്ച ചെറിയൊരു പ്രചാരണമാണ് ഇപ്പോള്‍ കേരളമാകെ പടരുന്ന മുന്നേറ്റമായി വളരുന്നത്. മലയാളിയെ രോഗിയാക്കി മാറ്റുന്നതില്‍ മൈദ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനകം നിരവധി സംഘടനകള്‍ ലഘുലേഖകള്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും പൊറോട്ട വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പൊറോട്ടയുണ്ടാക്കാന്‍ ഉപയോഗിക്കു ന്ന മൈദയാണു യഥാര്‍ഥ വില്ലന്‍.

പൊറോട്ട നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കും എന്നതാണു പൊറോട്ട വിരുദ്ധ പ്രചാരണത്തിന്റെ മുദ്രാവാക്യം. മൂന്നാറിലെ റിസോര്‍ട്ടുകളല്ല, പൊറോട്ട വില്ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചുനിരത്തേണ്ടതെന്ന ആഹ്വാനവുമായി ഒരു പ്രശസ്ത സാഹിത്യകാരനും ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊറോട്ട നല്കുന്നതിനു ഹോട്ടലുകാരെ കുറ്റം പറയാന്‍ പറ്റില്ല, ജനം ചോദിക്കുന്നതാണ് അവര്‍ ഉണ്ടാക്കി നല്കുന്നത്. പുട്ടും അപ്പവും വേണമെന്നു പറഞ്ഞാല്‍ അവര്‍ അതുണ്ടാക്കി നല്കും. അതുകൊണ്ടു പൊറോട്ടയ്ക്കെതിരേ ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണു വേണ്ട തെന്നു പൊറോട്ടവിരുദ്ധര്‍ പറയുന്നു.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മൈദയുടെ ദൂഷ്യം നേരത്തെ തന്നെ മനസിലാക്കി ഇതിനെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. 1949ല്‍ മൈദ ഭക്ഷണം സൈനികര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതു മനസിലാക്കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ മൈദയ്ക്ക് അന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയില്‍ മൈദ ഉത്പന്നങ്ങള്‍ക്കു സമീപകാലത്തു കടുത്ത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൈദ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ ക്ളിന്റണ്‍ ഭരണകൂടമാണ് ഇതിനു നിരോധനം ഏര്‍പ്പെടുത്തിയത്. മൈദയ്ക്കു പകരം ഗോതമ്പ് ഉപയോഗിക്കാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ മൈദ ചേര്‍ത്ത വെള്ളനിറത്തിലുള്ള ബ്രഡ് നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നില്ല. ഗോതമ്പു ചേര്‍ ത്ത ബ്രൌണ്‍ നിറത്തിലുള്ള ബ്രഡ് ആണ് അവര്‍ നിര്‍മിക്കുന്നത്. അമേരിക്ക നേരത്തെ വന്‍തോതില്‍ കടല്‍ത്തീരങ്ങളില്‍ കൊണ്ടുതള്ളിയ മൈദ മാലിന്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പശയുണ്ടാക്കാനെന്ന പേരില്‍ അവരിതു മൂന്നാം ലോകരാജ്യങ്ങളിലേക്കു കയറ്റി അയച്ചു. അങ്ങനെയാണിതിന് അമേരിക്കന്‍മാവ് എന്ന ഓമനപ്പേരും ലഭിച്ചത്. പശയുണ്ടാക്കാന്‍ കൊണ്ടുവന്ന മൈദ ഉപയോഗിച്ചു പിന്നീടു പലഹാരങ്ങള്‍ നിര്‍മിക്കുകയായിരുന്നത്രേ.

എന്താണു മൈദ?

ഗോതമ്പിന്റെ വേസ്റ് ആണു മൈദ എന്നാണു വിമര്‍ശകരുടെ പ്രധാന ആരോപണം. ഗോതമ്പിനെ സംസ്കരിച്ചാണു മൈദ നിര്‍മിക്കുന്നത്. ഈ സംസ്കരണം വഴി ഗോതമ്പിലെ ഗുണമുള്ളതെല്ലാം നീക്കം ചെയ്യപ്പെടുന്നുവെന്ന് ഇവര്‍ പറയുന്നു. നാരുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ തുടങ്ങി ഗോതമ്പിലെ എല്ലാ ഗുണമുള്ള അംശങ്ങളും നീക്കപ്പെട്ടതിനുശേഷം അവശേഷിക്കുന്നതിനെ റവ എന്നു വിളിക്കാം.

ഈ റവയെ വീണ്ടും പൊടിച്ചു ബ്ളീച്ച് ചെയ്തു വെള്ളനിറമാക്കുന്നു. അതുപോലെ ഈ പൊടിക്കു മൃദുത്വം നല്കാന്‍ അലോക്സണ്‍ എന്ന രാസവസ്തു കൂട്ടിച്ചേര്‍ക്കുന്നു. (മൈദ നിര്‍മാതാക്കള്‍ ഈ ആരോപണം ശരിയല്ലെന്നാണു പറയുന്നത്.) ഇതോടെ മൈദ എന്ന അപകടകാരി രൂപപ്പെടുന്നതായി പറയുന്നു. പഴയ കാലത്തു കിട്ടിയിരുന്നതിനേക്കാള്‍ കൂടുതല്‍ അപകടകാരിയായി ഇന്നത്തെ മൈദ മാറിയെന്നു സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഗോതമ്പിന്റെ ഉമി മാറ്റി, ഭക്ഷ്യയോഗ്യമായ എല്ലാ ഭാഗങ്ങളും മാറ്റി ബാക്കിയാവുന്ന പൊടിയെടുത്ത് അതിലെ തരിയും പൊടിയും വേര്‍തിരിച്ചെടുക്കുന്നു. ഇതിനെ ബെന്‍സോയ്ക് പെറോക്സൈഡ് ഉപയോഗിച്ചു ബ്ളീച്ച് ചെയ്യുന്നു. മൈദ ഭക്ഷണമായി ശരീരത്തിനുള്ളില്‍ ചെന്നാല്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത ഏറെയെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. ഇന്നു കേരളത്തില്‍ യുവാക്കളില്‍ വ്യാപകമായിരിക്കുന്ന പ്രമേഹത്തിന് ഒരു കാരണം ഈ പൊറോട്ടപ്രേമമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ പൊറോട്ട പ്രിയവും പ്രമേഹവ്യാപനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്േടായെന്നതു കൂടുതല്‍ പഠനവിഷയമാക്കേണ്ടതുണ്െട ന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊ റോട്ട മാത്രമല്ല, പല ബേക്കറി ഉത്പ ന്നങ്ങളുടെയും പ്രധാന ചേരുവ മൈദയാണ്. മൈദ ഉത്പന്നങ്ങള്‍ക്കെതി രേ ഡോക്ടര്‍മാരും ഇപ്പോള്‍ മുന്നറിയിപ്പു നല്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.