റിസള്‍ട്ട് വരുന്നതിനു മുന്‍പ് പ്രതീക്ഷിക്കുന്ന ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ അഡമിഷന് അപേക്ഷിക്കേണ്ടി വരില്ലയിനി. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യൂനിവേഴ്സിട്ടീസ് ആന്‍ഡ് കോളേജസ് സര്‍വീസിന്റെ (ഉകാസ്) നിര്‍ദേശങ്ങള്‍ വെച്ച് നോക്കുമ്പോള്‍ നിലവിലെ വിദ്യാഭ്യാസ സിസ്റ്റത്തില്‍ അടിമുടി പരിഷ്കാരമാണ് വരുത്താന്‍ പോകുന്നത്. 2016 ല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ മാറ്റങ്ങള്‍ വഴി കൌമാരക്കാര്‍ ഈസ്റ്ററിനു മുന്‍പ് പരീക്ഷ എഴുതേണ്ടി വരും, അങ്ങനെ ഇ ലെവല്‍ റിസള്‍ട്ടുകള്‍ ജൂലൈ തുടക്കത്തില്‍ തന്നെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം തന്നെ അപേക്ഷകളുടെ ചോയിസ് രണ്ടായി ചുരുക്കാനും ആലോചിക്കുന്നുണ്ട്, നിലവിലിത് അഞ്ചാണ്. അതേസമയം ഡിഗ്രീ കോഴ്സുകള്‍ ഒക്റ്റോബറില്‍ തുടങ്ങുകയും ചെയ്യും.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ സങ്കീര്‍ണമാണെന്നും അതുകൊണ്ട് തന്നെ സുതാര്യമാക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് ഉകാസ് വരുത്താന്‍ പോകുന്ന പരിഷ്കാരങ്ങളെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ യൂണിവേഴ്സിറ്റി അഡ്മിഷന് കിട്ടുമെന്ന പ്രതീക്ഷിക്കുന്ന ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും പ്രതീക്ഷിച്ച ഗ്രേഡ് കിട്ടാതെ വരുമ്പോള്‍ യൂണിവേഴ്സിറ്റി പഠനം നഷ്ടമാകുന്നുണ്ട്. വിദ്യാഭ്യാസ വിദഗ്തര്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഏതാണ്ട് പകുതിയോളം കുട്ടികളും തങ്ങള്‍ക്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഗ്രേഡുകളായിരിക്കില്ല റിസള്‍ട്ട് വരുമ്പോള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും ഒക്റ്റോബര്‍-ജനുവരി മാസങ്ങള്‍ക്കിടയില്‍ യൂണിവേഴ്സിറ്റി അഡമിഷനായി അപേക്ഷിക്കേണ്ടി വരികയാണ്, അതായത് റിസള്‍ട്ട് വരുന്നതിനു 7-10 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ.
നാഷണല്‍ യൂണിയന് ഓഫ് സ്റ്റുഡന്റ്സ് വരുത്താന്‍ പോകുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് സമൂഹത്തില്‍ താഴെ തട്ടിലുള്ള പലര്‍ക്കും ഇത് ഉപകാരപ്രദമാകുമെന്നാണ്. പക്ഷെ ഈ തീരുമാനത്തെ പല സ്കൂളുകളും കോളേജുകളും എതിര്‍ത്തുകൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. ഇവര്‍ വാദിക്കുന്നത് ഇത് വിദ്യാര്തികള്ക്ക് ലഭിക്കുന്ന പഠന സമയം കുറയ്ക്കുമെന്നും തന്മൂലം പരീക്ഷകളില്‍ തോല്ക്കുന്നവരുറെ എണ്ണം കൂടുമെന്നുമാണ്. അതേസമയം യൂനിവേഴ്സിട്ടിക്ലുറെ ഭയം ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് ആയിരക്കണക്കിന് വിദ്യാര്തികലുറെ അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതിനെ കുറിച്ചാണ്. വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതല്‍ സുതാര്യമാക്കാനുള്ള ഈ തീരുമാങ്ങള്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല